കവളങ്ങാട് : സാമുഹ്യ വിരുദ്ധർ തിരുരൂപം നശിപ്പിച്ച കവളങ്ങാട് പുലിയംപാറ സെബാസ്റ്റ്യൻ ചർച്ചിൽ ഡി സി സി പ്രസിഡൻ്റ് മുഹമ്മദ്ഷിയാസും സംഘവും സന്ദർശനം നടത്തി. സംഭവത്തിലെ കുറ്റവാളികളെ കണ്ടെത്തുന്നതിന് പോലീസിൻ്റെ ഭാഗത്ത് നിന്ന് ഊർജിതമായ ഇടപെടൽ ഉണ്ടാകണമെന്ന് അദ്ധേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ വേദനിക്കുന്ന വിശ്വാസികൾക്കൊപ്പമാണ് താനും തൻ്റെ പ്രസ്ഥാനവുമെന്നും, പ്രദേശത്തെ സാമുഹ്യ സൗഹാർദ്ധം തകർക്കാൻ ശ്രമിക്കുന്ന ഗൂഢശക്തികളെ പ്രതിരോധിക്കാൻ ജനം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ധേഹം പറഞ്ഞു.
നേതാക്കളായ കെ പി ബാബു ,എ ജി ജോർജ് ,എബി എബ്രാഹാം ,അഡ്വ അബു മൊയ്തീൻ ,എം എസ് എൽദോസ് , സൈജൻ്റ് ചാക്കോ ,നോബിൾ ജോസഫ് ,ജോബി ജേ ക്കബ് ,ഷിബു കുര്യാക്കോസ് ,ബാബു ഏലിയാസ് , എ ആർ പൗലോസ് , അഡ്വ എം കെ വിജയൻ ,സിബി കെ എ ,എൽദോസ് വടാട്ടുപാറ ,എന്നിവർ സംഘത്തിലുണ്ടായിരുന്നു.



























































