കവളങ്ങാട്: പഞ്ചായത്തിലെ കായിക പ്രേമികൾക്ക് ഏക ആശ്രയമായിരുന്ന കവളങ്ങാട് ഗ്രാമപഞ്ചായ മിനി സ്റ്റേഡിയും കാട്കയറി നാശത്തിന്റെ വക്കിലായിട്ട് വർഷങ്ങളുടെ പഴക്കമുണ്ട്. താലൂക്കിലെ വലുപ്പം കൊണ്ട് രണ്ടാമത്തെ പഞ്ചായത്തും കൊച്ചി-ധനുഷ്ക്കോടി ദേഗീയ പാതയോരത്ത് സ്ഥിതി ചെയ്യുന്നതുമായ ഗ്രൗണ്ട്. ഉഗ്രവിഷമുള്ള ഇഴജന്തുക്കളെ പ്രദേശത്ത് കാണുന്നതായും ഇതുവഴി നടന്ന് പോകാൻ പോലും ഭയപ്പെടുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. മാറി മാറി വരുന്ന പഞ്ചായത്ത് ഭരണസമിതി കളിസ്ഥലത്തിന്റെ കാര്യത്തിൽ തികഞ്ഞ അവഗണനാ മനോഭാവമാണ് വച്ച് പുലർത്തുന്നത്.
സ്റ്റേഡിയത്തിൽ നിർമ്മിച്ചിട്ടുള്ള കോൺഗ്രീറ്റ് സ്റ്റേജ് ഏത് നിമിഷവും നിലംപൊത്തിയേക്കാം കളിസ്ഥലം പുനരുദ്ധാരണം നടത്തി കായിക പ്രേമികൾക്ക് ഉപയോഗ്യയോഗ്യമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നും ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി.) നിയോജകമണ്ഡലം പ്രസിഡന്റ് മനോജ് ഗോപി പറഞ്ഞു. സ്റ്റേഡിയത്തിന്റെ ദയനീയാവസ്ഥ വിലയിരുത്താൻ എൽ.ജെ.സി. നിയോജക മണ്ഡലം കമ്മറ്റി നേതാക്കൾ സ്ഥലം സന്ദർശിച്ചു. പ്രസിഡന്റ് മനോജ് ഗോപി ,ജനറൽ സെക്രട്ടറി വാവച്ചൻ തോപ്പിൽ കുടി, പി.എസ്.മുഹമ്മദാലി, കെ.എ. സുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിലാണ് വിലയിരുത്തിയത്.