കവളങ്ങാട്: കവളങ്ങാട് പഞ്ചായത്തില്‍ പുലിയന്‍പാറക്ക് സമീപം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആന്റണി ജോണിന്റെ പോസ്റ്ററുകള്‍ കീറിനശിപ്പിച്ചു. പാലപ്പിള്ളിയില്‍ എല്‍ദോസ് എന്നയാളുടെ സ്ഥലത്ത് അവരുടെ അനുവാദത്തോടെ സ്ഥാപിച്ച പോസ്റ്ററുകളാണ് സാമൂഹിക വിരുദ്ധര്‍ കീറിനശിപ്പിച്ചത്. കഴിഞ്ഞദിവസം നേര്യമംഗലം കോളനിയിലും ആന്റണി ജോണിന്റെ ഫ്ളക്സ് കീറിയിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചരണ സാമഗ്രികള്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് 143 ാം നമ്പര്‍ ബൂത്ത് കണ്‍വീനര്‍ പി കെ ജബ്ബാര്‍ ഊന്നുകല്‍ സിഐക്ക് പരാതി നല്‍കി.
