കവളങ്ങാട് : കവളങ്ങാട് ഗ്രാമപഞ്ചായത്തിൽ ഒരു കൃഷിയിടം പദ്ധതി പ്രകാരം തരിശ് പച്ചക്കറി കൃഷി ആരംഭിച്ചു.സംസ്ഥാന സർക്കാരിൻ്റെ രണ്ടാം നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ജില്ലാതല ഉത്ഘാടനം ആലങ്ങാട് വച്ച് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവ്വഹിക്കുന്നതിന് മുന്നോടിയായി ജില്ലയിലെ എല്ലാ പഞ്ചായത്തിലും ഒരു കൃഷിയിടം പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായാണ് കൃഷി ആരംഭിച്ചിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് വർഷമായി തരിശായി കിടന്നിരുന്ന കവളങ്ങാട് പഞ്ചായത്ത് വാർഡ് 13 ലെ പുത്തൻകുരിശ് ചുണ്ടാട്ട് ജസ്റ്റിൻ മേജോ വക ഒരേക്കർ സ്ഥലം ലാലി സജി തുടിയബ്ര താഴെ എന്ന കർഷകയുടെ നേത്യത്തിലുള്ള ധ്വനി ജെ എൽ ജി ഗ്രൂപ്പ് പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്.
പുത്തൻകുരിശ് കൃഷിയിടത്തിൽ വച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സൈജൻ്റ് ചാക്കോ പച്ചക്കറി നടീൽ ഉത്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിൻസിയ ബിജു അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ രാജേഷ് കുഞ്ഞുമോൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെമ്പർ തോമാച്ചൻ ചാക്കോച്ചൻ, തങ്കച്ചൻ നൂനൂറ്റിൽ, സണ്ണി വള്ളിക്കാട്ട്, ലാലി സജി,ഫിലോമിന ബിജു, ഷാജഹാൻ പടിക്കാമറ്റം, ശാന്ത കേശവൻ, എന്നിവർ പങ്കെടുത്തു. കൃഷി ഓഫീസർ സജി കെ.എ പദ്ധതി വിശദീകരണവും അസിസ്റ്റൻറ് കൃഷി ഓഫീസർ സാജു കെ.സി. കൃതജ്ഞതയും പറഞ്ഞു.