കോതമംഗലം : കവളങ്ങാട് പഞ്ചായത്തിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. ഫലവൃക്ഷ തൈകളും ചെടികളും കാർഷിക വിളകളും നടാൻ പറ്റിയ ഏറ്റവും ഉത്തമ സമയമായ ഞാറ്റുവേല കാലയളവിൽ കർഷകർക്ക് നടീൽ വസ്തുക്കൾ വിതരണം ചെയ്യുന്നതിനും അതിലൂടെ കാർഷികോല്പാദനം വർദ്ധിപ്പിക്കുന്നതിനും കർഷകരുടെ ഉല്പന്നങ്ങൾ വിറ്റഴിക്കുന്നതിനും വേണ്ടിയാണ് ഞാറ്റുവേല ചന്ത സംഘടിപ്പിച്ചത്. പന്നിയൂർ 1, കരിമുണ്ട ഇനത്തിൽ പെട്ട വേരുപിടിപ്പിച്ച കുരുമുളക് വള്ളികൾ, ബഡ് ചെയ്ത പ്ലാവ്, റംമ്പൂട്ടാൻ, കൊക്കോ, സപ്പോട്ട ഗ്രാഫ്റ്റ് തുടങ്ങിയ നടീൽ വസ്തുക്കൾ ഞാറ്റുവേല ചന്തയിലൂടെ വിതരണം ചെയ്തു.കൂടാതെ കർഷകരുടെ ഉല്പന്നങ്ങളും മൂല്യവർദ്ധിത ഉല്പന്നങ്ങളും വിറ്റഴിക്കുകയും ചെയ്തു.
ഗ്രാമപഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സൈജൻ്റ് ചാക്കോ ഞാറ്റുവേല ചന്ത ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ജിൻസിയ ബിജു അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ നൗഷാഷ് റ്റി എച്ച്,കാർഷിക വികസന സമിതിയംഗങ്ങളായ എം.എസ് പൗലോസ്, ബെന്നി പി റ്റി, ജോൺ എ.ജെ, എൻ എഫ് തോമസ്, തോമസ് വെട്ടിയാങ്കൽ ,പാടശേഖര സമിതി സെക്രട്ടറി കുര്യൻ കുര്യൻ എലുവാലുങ്കൽ, പഞ്ചായത്ത് സെക്രട്ടറി കൃഷ്ണൻകുട്ടി ഇ കെ എന്നിവർ സംസാരിച്ചു. സിഡി എസ് അംഗം രശ്മി കൃഷ്ണകുമാർ, തോമസ് ഉഴുന്നുങ്കൽ, ജോർജ് ആപ്പാൻചിറ രമണി അയ്യപ്പൻ, കൃഷി അസിസ്റ്റൻറുമാരായ ദീപ വി കെ, വിനീഷ് പി എൻ തുടങ്ങി നിരവധി കർഷകർ പങ്കെടുത്തു. കൃഷി ഓഫീസർ സജി കെ.എ സ്വാഗതവും അസിസ്റ്റൻറ് കൃഷി ഓഫീസർ സാജു കെ.സി കൃതജ്ഞതയും പറഞ്ഞു.
