കോതമംഗലം : കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കവളങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ ട്രൈബൽ വിഭാഗത്തിന് പച്ചക്കറി കൃഷിയിൽ പരിശീലനം നൽകി. ആത്മയുടെ പ്രത്യേക ഘടകപദ്ധതിയിൽ ഉൾപ്പെടുത്തി നേര്യമംഗലം ട്രൈബൽ സെറ്റിൽമെൻ്റ് കോളനിയിലെ കർഷകർക്കാണ് പരിശീലനം നൽകിയത്.കോളനിയിൽ കൃഷി ചെയ്യുന്നതിനു മാത്രമായി നൽകിയിട്ടുള്ള 25 ഏക്കർ സ്ഥലത്ത് കൃഷിയിറക്കുകയാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.
രാവിലെ 10 മണിക്ക് സെറ്റിൽമെൻ്റ് കോളനിയിൽ വച്ച് നടന്ന ചടങ്ങിൽ കവളങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് സൈജൻ്റ് ചാക്കോ പരിശീലപരിപാടി ഉത്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിംസിയ ബിജു അദ്ധ്യക്ഷത വഹിച്ചു.റിട്ടയേർഡ് കൃഷി ഓഫീസർ ജോഷി പി എം ക്ലാസ്സ് നയിച്ചു.ബാബു എ എൻ, ശോഭ തങ്കപ്പൻ, ബിന്ദു സോമൻ, കുഞ്ഞുമോൾ ബദറുദ്ധീൻ, പ്രമോട്ടർ അജ്ഞുമോൾ ഭാസ്കരൻ, കൃഷി അസിസ്റ്റൻ്റുമാരായ വിനീഷ് പി എൻ, ഫാത്തിമ എ എ, ആത്മ ബ്ലോക്ക് ടെക്നോളജി മാനേജർ രജ്ഞിത്ത് തോമസ് തുടങ്ങിയവർ പങ്കെടുത്തു. കൃഷി ഓഫീസർ സജി കെ.എ സ്വാഗതവും അസിസ്റ്റൻറ് കൃഷി ഓഫീസർ സാജു കെ.സി കൃതജ്ഞതയും പറഞ്ഞു.