കവളങ്ങാട്: വേമ്പനാട്ട് കായല്‍ നീന്തിക്കടക്കാനൊരുങ്ങുന്ന അഞ്ചുവയസുകാരന്‍ നീരജ് ശ്രീകാന്തിനെ എസ്എഫ്ഐ പല്ലാരിമംഗലം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. നീരജിന്റെ വീട്ടിലെത്തി എസ്എഫ്ഐ ലോക്കല്‍ സെക്രട്ടറി ഒ എ ബാസിത് ഉപഹാരം നല്‍കി. പല്ലാരിമംഗലം കണ്ണാപറമ്പില്‍ ശ്രീകാന്തിന്റെയും അനുപമയുടെയും മകനാണ് നീരജ്. 21ന് രാവിലെ എട്ടിന് ആലപ്പുഴ ചേര്‍ത്തല തവണക്കടവില്‍ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം കോവിലകത്തുംകടവ് വരയുള്ള മൂന്നര കിലോമീറ്ററാണ് നീരജ് നീന്തുക. ഡിവൈഎഫ്ഐ അടിവാട് മേഖലാ സെക്രട്ടറി കെ എ യൂസുഫ്, അടിവാട് യൂണിറ്റ് പ്രസിഡന്റ് അല്‍ഫാസ് റഹ്മാന്‍, എസ്എഫ്‌ഐ അടിവാട് ഈസ്റ്റ് യൂണിറ്റ് സെക്രട്ടറി ഫെമീസ് ബഷീര്‍, പ്രസിഡന്റ് മുഹമ്മദ് ഷാ, എസ് ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.
