Connect with us

Hi, what are you looking for?

ACCIDENT

വാഹനാപകടത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ യുവാവ് മരിച്ചു

കോതമംഗലം : ഊന്നുകല്ലിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ യുവാവ് മരിച്ചു. നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി പീറ്ററിന്റെ മകൻ ബെൽബിൻ (21) ആണ് മരിച്ചത്. ഡിവൈഎഫ്ഐ വാളറ മേഖല കമ്മിറ്റി അംഗമാണ് ബെൽബിൻ. നെടുമ്പാശ്ശേരി എയർപോർട്ടിൽ സുഹൃത്തിനെ യാത്രയാക്കാൻ പോയി തിരികെ വരുമ്പോൾ ഇന്ന് പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്.

ഊന്നുകൽ ലിറ്റിൽ ഫ്ലവർ സ്കൂളിനു മുന്നിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിനു പിന്നിൽ നിയന്ത്രണം വിട്ട ബൈക്ക് ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്തിരുന്ന ബെൽബിൻ റോഡിലേക്ക് തെറിച്ച് തലയടിച്ച് വീഴുകയായിരുന്നു. ഉടൻതന്നെ കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഊന്നുകൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇

https://chat.whatsapp.com/DcL8RgJp47d7R9L2iom1zx

 

You May Also Like

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...

NEWS

  കോതമംഗലം:പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടന്ന കോതമംഗലം താലൂക്കിലെ കവളങ്ങാട് ഗ്രാമപഞ്ചായത്തിൽ മൂന്ന് UDF വിമതരുടെ പിന്തുണയോടെ LDF ഭരണം പിടിച്ചു. കോൺഗ്രസ് വിമതൻ സിബി മാത്യു വാണ് പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കപെട്ടത്. കോൺഗ്രസിലെ...

CHUTTUVATTOM

കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിലെ 2019 -23 ബാച്ച് ബിടെക്, 2021-223 ബാച്ച് എംടെക് വിദ്യാർത്ഥികളുടെ ഫെയർവെൽ അലുംനി ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. മാർ തോമ ചെറിയ പള്ളി വികാരി റവ. ഫാ....