കവളങ്ങാട് : ഊന്നുകല്ലിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്തെ കയ്യാല പൊത്തിൽ കണ്ട മൂർഖൻ പാമ്പിന്റെ കുഞ്ഞിനെ പിടികൂടി. വ്യാഴാഴ്ച്ച വൈകിട്ടാണ് വീട്ടുമുറ്റത്തെ കയ്യാലപ്പൊത്തിലൊളിച്ച പാമ്പിനെ വീട്ടുകാർ കാണുന്നത്. പാമ്പിൻ കുഞ്ഞിനെ കണ്ട വിട്ടുകാർ വാർഡ് മെമ്പർ ജിൻസി മാത്യുവിനെ വിവരം അറിയിക്കുകയായിരുന്നു. മെമ്പർ അറിയിച്ചതനുസരിച്ച് ആവോലിച്ചാലിൽ നിന്നും പാമ്പുപിടുത്ത വിദഗ്ദ്ധൻ സി.കെ വർഗ്ഗീസ് എത്തി പാമ്പിനെ പിടികൂടി വനത്തിൽ തുറന്നു വിട്ടു. ഒരു മാസത്തിനുള്ളിൽ നിരവധി പാമ്പുകളെയാണ് ഈ മേഖലയിൽ നിന്ന് സമാന രീതിയിൽ പിടികൂടി വനത്തിൽ വിട്ടത്.
