കവളങ്ങാട് : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ സ്ഥാപനാധിഷ്ഠിത പച്ചക്കറി എന്ന പദ്ധതി പ്രകാരം നീണ്ട പാറയിലെ നഗരംപാറ മോഡൽ ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്തെ പച്ചക്കറി കൃഷി കോതമംഗലം എം.എൽ.എ ശ്രീ. ആൻ്റണി ജോൺ ഉദ്ഘാടനം ചെയ്തു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സൈജൻ്റ് ചാക്കോ അദ്ധ്യക്ഷനായി. ചടങ്ങിൽ മൂന്നാർ സി.എഫ്.ഒ രാജു കെ. ഫ്രാൻസിസ് മുഖ്യ പ്രഭാഷണം നടത്തി. കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി സിന്ധു പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡൻ്റ് ജിംസിയ ബിജു, ബ്ലോക്ക് മെമ്പർ പി.എം കണ്ണൻ, സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ഷിബു പടപറമ്പത്ത്, മെമ്പർമാരായ ഹരീഷ് രാജൻ, സന്ധ്യ ജയ്സൺ, കൃഷി ഓഫീസർമാരായ ഇ.എം മനോജ്, സജി കെ.എ, റെയ്ഞ്ച് ഓഫീസർ കെ.വി രതീഷ്, സാജു വർഗീസ്, ജഗദീഷ് എം.പി, ജി.ജി സന്തോഷ്, കൃഷി അസിസ്റ്റൻ്റ് വിനീഷ് തുടങ്ങിയവർ സംസാരിച്ചു.
ഫോറസ്റ്റ് സ്റ്റേഷൻ കോമ്പൗണ്ടിലെ ഏകദേശം അര ഏക്കറോളം സ്ഥലത്ത് വിവിധയിനം പച്ചക്കറി കൃഷി ചെയ്യുന്നതിനായുള്ള പദ്ധതി കൃഷി വകുപ്പിൽ നിന്നും പ്രത്യേകമായി അനുവദിച്ചിട്ടുണ്ട്.
പച്ചക്കറി കൃഷിക്ക് ആവശ്യമായ വിത്ത്, തൈകൾ,വളങ്ങൾ, ജലസേചനത്തിനുള്ള പമ്പ്സെറ്റ്, ഡ്രിപ്പ് ഇറിഗേഷൻ, പച്ചക്കറി പന്തൽ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
പാവൽ,പയർ,വെണ്ട, ചീര,വഴുതന ,പടവലം മത്തൻ, കോവൽ തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. സുഭിക്ഷം സുരക്ഷിതം പദ്ധതി സംയോജിപ്പിച്ച് ജൈവ കൃഷിയാണ് നടപ്പിലാക്കുന്നത്. വിഷ രഹിത പച്ചക്കറിയും സ്വയം പര്യാപ്തയും ലക്ഷ്യമിടുന്ന ഈ പദ്ധതി മാതൃകാപരമായിത്തന്നെ പൂർത്തിയാക്കുമെന്ന് ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അറിയിച്ചു.