കവളങ്ങാട് : നാട്ടുകാരെയും പോലീസിനെയും വട്ടം കറക്കി അര മണിക്കൂറോളം ദേശീയ പാതയിൽ ഭാഗീക ഗതാഗത തടസ്സം. ഇന്ന് ഉച്ചക്ക് 2 മണിക്ക് ശേഷമാണ് സംഭവം. കോതമംഗലം ഭാഗത്ത് നിന്ന് തമിഴ്നാട് രജിസ്ട്രേഷനുള്ള ട്രാവലറിൽ നിറയെ സ്ത്രീ വേഷം കെട്ടിയ അജാനുബാഹുക്കളായ ഹിജഡകളുമായി അമിത വേഗതയിൽ മൂന്നാർ ഭാഗത്തേക്ക് പോകുകയായിരുന്ന ട്രാവലർ ദിശതെറ്റി കവളങ്ങാട് നിന്ന് നെല്ലിമറ്റം ഭാഗത്തേക്ക് സഞ്ചരിച്ച എൻഫീൽഡ് ബൈക്കിൽ തട്ടുകയും ബൈക്ക് നിയന്ത്രണം വിട്ട് ടെലഫോൺ പോസ്റ്റിൽ ഇടിച്ച് പോസ്റ്റ് വട്ടം ഒടിഞ്ഞ് മറിഞ്ഞിട്ടും ട്രാവലർ നിർത്താതെ പോകുകയായിരുന്നു.
ബൈക്കിൽ ട്രാവലർ തട്ടുന്നത് കണ്ട പിറകേ വന്ന കാർ യാത്രികൻ വാഹനത്തെ പിന്തുടരുകയും ഒന്നര കിലോമീറ്റർ അകലെ മങ്ങാട്ട് പടിയിൽ വച്ച് നാട്ടുകാരുടെ സഹായത്തോടെ വാഹനം തടഞ്ഞിടുകയായിരുന്നു. എന്നാൽ വാഹനത്തിലുണ്ടായിരുന്ന ഹിജഡ സ്ത്രീകളും ഡ്രൈവറും ചേർന്ന് നാട്ടുകാർക്കെതിരെ തിരിഞ്ഞ് അക്രമിച്ചു. തുടർന്ന് ഊന്നുകൽ സ്റ്റേഷനിലെ മുഴുവൻ പോലീസ്സും രണ്ട് വാഹനങ്ങളിലായി സ്ഥലത്തെത്തി, എസ്.ഐ.യുടെ നേതൃത്വത്തിൽ വാഹനം കസ്റ്റഡിയിലെടുത്തു. പല്ലാരിമംഗലം കൂറ്റംവേലി സ്വദേശി നെല്ലിമറ്റത്തിൽ വീട്ടിൽ കോയാൻ്റെ മകൻ ജമാലിനെ പരിക്കുകളോടെകോതമംഗലം ബസ്സേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഊന്നുകൽ പോലീസ് ഹിജഡകളേയും ട്രാവലറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.