Connect with us

Hi, what are you looking for?

NEWS

മഴ കനത്തു: ഏത് നിമിഷവും നിലം പൊത്താറായി നിൽക്കുന്ന മരങ്ങൾ അടിയന്തിരമായി മുറിച്ച് നീക്കണം: എച്ച്.എം.എസ്

കവളങ്ങാട് :കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ അപകടഭീഷണി ഉയർത്തി ഉണങ്ങി ദ്രവിച്ച് ഏത് നിമിഷവും നിലം പൊത്താറായി നിൽക്കുന്ന മരങ്ങൾ അടിയന്തിരമായി മുറിച്ച് നീക്കണം: എച്ച്.എം.എസ് ആവശ്യപ്പെട്ടു.  എറണാകുളം, ഇടുക്കി ജില്ലകളിൽ മഴ വീണ്ടും ശക്തിപ്രാപിക്കുമ്പോള്‍ ജില്ല കളക്ടറുമാരുടെ ഉത്തരവുണ്ടായിട്ടും അപകട ഭീഷണി ഉയര്‍ത്തി റോഡിലേക്ക് ചെരിഞ്ഞ് നില്‍ക്കുന്ന മരങ്ങൾ മുറിച്ച് മാറ്റാന്‍ നടപടിയില്ല. കൊച്ചി ധനുഷ്‌കോടി ദേശീയ പാതയുടെ ഇരുവശത്തും ഒട്ടേറെ മരങ്ങളാണ് അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നത്. റോഡ് വീതി കൂട്ടുന്നതിന്‍റെ ഭാഗമായി മറ്റ് മരങ്ങള്‍ മുറിച്ച് നീക്കിയപ്പോളും ഏത് നിമിഷവും നിലംപൊത്താവുന്ന തരത്തിലുള്ള മരങ്ങള്‍ നീക്കം ചെയ്തില്ലെന്നാണ് ആക്ഷേപം. കോതമംഗലം മുതൽ നെല്ലിമറ്റം, ഊന്നുകൽ, തലക്കോട്, നേര്യമംഗലം, ആറാം മൈൽ, പത്താം മൈൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ചില മരങ്ങൾ ഏത് നിമിഷവും കടപുഴുകി വീണേക്കാം -നെല്ലിമറ്റം കോളനിപ്പടിയിൽ ദേശീയ പാതയോരത്ത് നിന്ന ഭീമൻമരം കനത്ത മഴയിൽ കട പുഴുകി സ്ക്കൂൾ ബസ്സിനു മുകളിലേക്ക് മറിഞ്ഞ് അഞ്ച് കുട്ടികൾ മരിച്ച സംഭവത്തിൻ്റെ നടുക്കം വിട്ടു മാറിയിട്ടില്ല ഇനിയും .

വിനോദ സഞ്ചാരികളടക്കം ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന കൊച്ചി ധനുഷ്‌കോടി ദേശീയപാതയുടെ ഇരുവശത്തുമാണ് ഉണങ്ങി ദ്രവിച്ച് നിലം പൊത്താറായ ഈ മരങ്ങൾ. ഇവയിലൊന്ന് പോലും മുറിച്ച് മാറ്റാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

കാലവര്‍ഷ മുന്നൊരുക്കത്തിന്‍റെ ഭാഗമായി അപകട ഭീഷണിയായ മരങ്ങൾ മുറിച്ച് മാറ്റുന്നതിന് വകുപ്പുകള്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വലിയ അപകടങ്ങൾക്ക് വഴിയൊരുക്കാവുന്ന തരത്തിൽ റോഡരികിൽ നിൽകുന്ന വന്‍ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജനതാ കൺസ്ട്രക്ഷൻ & ജനറൽ വർക്കേഴ്സ് യൂണിയൻ (എച്ച്.എം.എസ്) കോതമംഗലം നിയോജക മണ്ഡലം ഭാരവാഹി നേതൃയോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് എച്ച്.എം.എസ്.സംസ്ഥാന വൈസ് പ്രസിഡൻ്റ് മനോജ് ഗോപി പറഞ്ഞു. കോതമംഗലം നിയോജക മണ്ഡലം പ്രസിഡൻ്റ് വാവച്ചൻ തോപ്പിൽകുടി അദ്ധ്യക്ഷനായി. പി.കെ.സോമൻ, തോമസ് കാവുംപുറത്ത്, എന്നിവർ സംസാരിച്ചു.

ഫോട്ടോ: നെല്ലിമറ്റം ടൗണിൽ വില്ലേജാഫിസിന് മുന്നിലായി ഏത് സമയത്തും നിലംപൊത്താവുന്ന നിലയിൽ ദേശീയ പാതയോരത്ത് ഭീക്ഷണിയായി നിൽക്കുന്ന ഭീമൻമരം.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...

error: Content is protected !!