കവളങ്ങാട്: കൂവള്ളൂര്‍ ഇര്‍ഷാദിയ്യ റസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂളില്‍ പുതുതായി നിര്‍മിച്ച സ്പോര്‍ട്സ് വില്ലേജ് ഫുട്ബോള്‍ ആന്റ് ക്രിക്കറ്റ് ടര്‍ഫ് നാടിന് സമര്‍പ്പിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. ആന്റണി ജോണ്‍ എംഎല്‍എ മുഖ്യാതിഥിയായി. ഇര്‍ഷാദിയ്യ ചെയര്‍മാന്‍ ഡോ. സെയ്ദ് മുഹമ്മദ് അല്‍ ഖാസിമി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ യു മുഹമ്മദ് ബഷീര്‍ സ്വാഗതം ആശംസിച്ചു. വൈസ് ചെയര്‍മാന്‍ അര്‍ഷദ് ബിന്‍ ഖാസിമി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിഎഎം ബഷീര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, ബ്ലോക്ക് പഞ്ചായത്തംഗം നിസാമോള്‍ ഇസ്മായില്‍, വാര്‍ഡ് മെമ്പര്‍മാരായ സീനത്ത് മൈതീന്‍, റിയാസ് തുരുത്തേല്‍, ആഷിദ അന്‍സാരി, കെ ഹന്‍സിയ, ഹക്കീംഖാന്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പുറമെ പുറത്ത് നിന്നുള്ള കായിക പ്രേമികള്‍ക്കും ഉപയോഗിക്കത്തക്കവിധമാണ് ടര്‍ഫ് ഒരുക്കിയിട്ടുള്ളത്.
