കവളങ്ങാട് : ചെമ്പിൽ സ്വർണ്ണം പൊതിഞ്ഞ ആഭരണങ്ങൾ പണയം വച്ച് ഊന്നുകൽ സർവ്വീസ് സഹകരണ ബാങ്ക്, കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്കിന്‍റെ പുത്തൻകുരിശ് ബ്രാഞ്ച് എന്നിവിടങ്ങളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ നാല് പേർ അറസ്റ്റിൽ. നേര്യമംഗലം പിറക്കുന്നംകര തലക്കോട് എരങ്ങോത്ത് വീട്ടിൽ എൽദോസ് (57), പുത്തൻപുരയിൽ വീട്ടിൽ അയ്യപ്പൻ (58), തേലയ്ക്കാക്കുടി വീട്ടിൽ അനൂപ് (40), പള്ളിപ്പറമ്പിൽ പൗലോസ് (58) എന്നിവരെയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിലെ പ്രധാനി എൽദോസാണ്. ഊന്നുകൽ ബാങ്കിൽ വിവിധ സമയങ്ങളിലായി എൽദോസ്, അനൂപ്, അയ്യപ്പൻ എന്നിവർ ഏഴര ലക്ഷം രൂപയുടെ ആഭരണങ്ങൾ പണയം വച്ചാണ് തട്ടിപ്പ് നടത്തിയത്.
തലക്കോട് പുത്തൻ കുരിശ് ബ്രാഞ്ചിൽ എൽദോസ്, പൗലോസ് എന്നിവർ ചേർന്ന് സ്വർണ്ണം പൊതിഞ്ഞ ആഭരണങ്ങൾ പണയം വച്ച് അഞ്ച് ലക്ഷത്തി അറുപത്തിനാലായിരം രൂപയുമാണ് തട്ടിയത്. ഇൻസ്പെക്ടർ ഒ.എ.സുനിൽ, എസ്.ഐ കെ.ആർ.ശരത്ചന്ദ്രകുമാർ, എ.എസ്.ഐ മാരായ പി.എ.സുധീഷ്, ലെയ്സൺ ജോസഫ്, എൻ.ബി.അഷറഫ്, പി.എ.മനാഫ്, എം.എം.ബഷീർ, എസ്.സി.പി.ഒ മാരായ എ.പി.ഷിനോജ്, സി.എം.ഷിജു, എം.എൻ.ജോഷി. കെ.എസ്.ഷനിൽ, പി.എൻ.ആസാദ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.