കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ ഒന്നാം വാർഡിലെ വാലേത്തുപടി – കൊള്ളിക്കാട് റോഡിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽപ്പെടുത്തി 15 ലക്ഷം രൂപയാണ് പ്രസ്തുത റോഡിൻ്റെ നവീകരണത്തിനായി അനുവദിച്ചിട്ടുള്ളതെന്ന് എം എൽ എ പറഞ്ഞു.വാർഡ് മെമ്പർ വർഗീസ് കൊന്നനാൽ,ഷാജി മുഹമ്മദ്,ഷിബു പടപ്പറമ്പത്ത്,എം എസ് പൗലോസ്,പി എ പ്രഭാകരൻ എന്നിവർ സന്നിഹിതരായിരുന്നു.
