കവളങ്ങാട് : ഡിസംമ്പർ ഒന്നാം തിയ്യതി ഊന്നുകൽ സർവ്വീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ നടക്കുന്ന കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കവളങ്ങാട് ഏരിയാ സമ്മേളനം വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. പോത്താനിക്കാട് ഇം എം സ് ഭവൻ ഹാളിൽനടന്ന സംഘാടകസമിതി രൂപീകരണയോഗം സംസ്ഥാന കമ്മിറ്റി അംഗം എ എസ് ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. ജില്ലാപഞ്ചായത്തംഗം കെ ടി അബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഏരിയാ പ്രസിഡന്റ് ഒ ഇ അബ്ബാസ്, സെക്രട്ടറി റാജി വിജയൻ എന്നിവർ പ്രസംഗിച്ചു. ഏരിയാ ട്രഷറാർ റീനജെയിംസ് സ്വാഗതവും, ജിജോ കെ പൗലോസ് കൃതജ്ഞതയും പറഞ്ഞു. ഭാരവാഹികളായി കെ ബി മുഹമ്മദ് (രക്ഷാധികാരി), ഷാജി മുഹമ്മദ് (ചെയർമാൻ), റാജിവിജയൻ (കൺവീനർ), ഒ ഇ അബ്ബാസ്(ട്രഷറാർ) എന്നിവരെ തെരഞ്ഞെടുത്തു.

You must be logged in to post a comment Login