കവളങ്ങാട് : കോവിഡ് – 19 വൈറസ് ബാധയെ തുടർന്ന് രാജ്യം ലോക്ഡൗൺ ആകുകയും സ്കൂൾ വിദ്യാഭ്യാസം ഓൺ ലൈൻ ആക്കുകയും ചെയ്തതു മൂലം, ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കവളങ്ങാട് പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ 40 കുട്ടികൾക്ക് തണലായി ഊന്നുകൽ സർവ്വീസ് സഹകരണ ബാങ്ക് സൗജന്യമായി വിതരണം ചെയ്യുന്ന ടെലിവിഷനുകളുടെ ഉദ്ഘാടനം കോതമംഗലം എം.എൽ.എ . ശ്രീ. ആൻറണി ജോൺ നിർവഹിച്ചു.
ബാങ്ക് പ്രസിഡന്റ് എം.എസ്.പൗലോസ് അദ്ധ്യക്ഷനായിരുന്നു ചടങ്ങിൽ സി.പി.ഐ.എം. കവളങ്ങാട് എരിയാ സെക്രട്ടറി ഷാജി മുഹമ്മദ്, കെ.ബി.മുഹമ്മദ്, കെ.ഇ.ജോയി, ജോഷി കുര്യാക്കോസ്, ശിവൻ.പി.എൻ, കെ.സി.വി.മാനേജിംഗ് ഡയറക്ടർ ജെറാൾഡ്. റ്റി.ജെ.വൈസ് പ്രസിഡന്റ് തോമാച്ചൻ ചാക്കോച്ചൻ, സമിതി അംഗങ്ങളായ ജോയി പോൾ, പീറ്റർ മാത്യു, അദ്ധ്യ. എം.കെ.വിജയൻ, തോമസ് പോൾ, സജീവ് ഗോപാലൻ, അനീഷ് മോഹനൻ, ഗ്രേസി ജോൺ, സൗമ്യ റെജി, സെക്രട്ടറി കെ.കെ.ബിനോയി, എന്നിവർ പങ്കെടുത്തു .