കോതമംഗലം: കോവിഡ് – 19 ലോക് ഡൗൺ കാലത്ത് പെട്ടെന്നുണ്ടായ ശക്തമായ വേനൽമഴയിലും ശക്തമായ കാറ്റിലും കവളങ്ങാട് പഞ്ചായത്തിലെ നെല്ലിമറ്റം, നെടുംപാറ, കുറുങ്കുളം,വാളാച്ചിറ പ്രദേശത്ത് നിരവധി വീടുകൾ തകരുകയും കൃഷി നാശം സംഭവിക്കുകയും ചെയ്തു.നിരവധിയാളുകളുടെ ലക്ഷക്കണക്കിന് രൂപ നഷ്ടത്തിലാക്കി കൃഷിയിടങ്ങൾ നശിച്ചു.
നിരവധി റബ്ബർ മരങ്ങളും, വാഴ, കപ്പ തുടങ്ങിയ കൃഷിയും നശിച്ചു. നെല്ലിമറ്റത്ത് നെടുംപാറയിൽ നെടുംപുറത്ത് കുടി ബിനോയ്, കുന്നേൽ ഗോപി എന്നിവരുടെ വീടുകൾ കാറ്റിൽ നശിച്ചു. കുന്നേൽ ഗോപിയുടെ വീട് മേഞ്ഞിരുന്ന ആസ്പ റ്റോസ് ഷീറ്റ് കാറ്റിൽ പറന്ന് മേൽക്കൂര നശിച്ചു. നെടുംപുറത്ത് കുടി ബിനോയിയുടെ ഓട് മേഞ്ഞ മേൽക്കൂരക്ക് മുകളിലേക്ക് തെങ്ങ് ഉൾപ്പെടെയുള്ള മരങ്ങൾ വീണ് മേൽക്കൂര തകർന്നു.
മടത്തുംപടി ഷൈജിയുടെ പാട്ടത്തിനെടുത്ത് കൃഷി ചെയ്ത ഏത്തവാഴത്തോട്ടത്തിലെ 250ഓളം വാഴ കൃഷി പൂർണ്ണമായി നശിച്ചു.ശിവൻ പടപറമ്പത്തിന്റെ വാഴ കൃഷിയും കാറ്റിൽ നശിച്ചതിൽ പെടുന്നു.തുടർച്ചയായി ഉണ്ടാകുന്ന കാറ്റിലും മഴയിലും നാശനഷ്ടം സംഭവിക്കുന്നതുമൂലം പ്രദേശവാസികൾ ഭയാശങ്കയിലാണ്.കൃഷി നാശം സംഭവിച്ചവർക്കും വീട് നശിച്ചവർക്കും അടിയന്തിര സഹായം നൽകണമെന്ന് 17-ാം വാർഡ് മെമ്പർ സൗമ്യ സനൽ ആവശ്യപ്പെട്ടു.
https://www.facebook.com/kothamangalamvartha/videos/pcb.923424751449533/943981202684735/?type=3&theater