Connect with us

Hi, what are you looking for?

CHUTTUVATTOM

കവളങ്ങാടിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

കോതമംഗലം – കവളങ്ങാടിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്; പരിക്കേറ്റയാളെ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ കാറിലാണ് ആശുപത്രിയിലെത്തിച്ചത്.

കോതമംഗലത്ത് നിന്ന് നേര്യമംഗലം ഭാഗത്തേക്ക് ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന കാറും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ബൈക്കിൻ്റെ ഫുട് റെസ്റ്റിൽ കാറിൻ്റെ ടയർ ഇടിക്കുകയായിരുന്നുവെന്നാണ് നിഗമനം. ഫുട് റെസ്റ്റ് ഒടിഞ്ഞ് തൂങ്ങുകയും കാറിൻ്റെ ടയർ പൊട്ടുകയും ചെയ്തിട്ടുണ്ട്.

ബൈക്ക് യാത്രികനായിരുന്ന മാതിരപ്പിള്ളി സ്വദേശിയുടെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. ഈ സമയം അതുവഴി വന്ന ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് വാഹനം നിർത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാകുകയും പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ വാഹനം വിട്ടുനൽകുകയുമായിരുന്നു.

🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക👇

https://chat.whatsapp.com/KI0hMIlp4D68BeXbJvk36r

You May Also Like

CHUTTUVATTOM

കോതമംഗലം: മനുഷ്യവന്യജീവി സംഘര്‍ഷം രൂക്ഷമായ മേഖലകളില്‍ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആര്‍കെവൈവി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കവളങ്ങാട് പഞ്ചായത്തില്‍ നിര്‍മിക്കുന്ന സൗരോര്‍ജിത ഹാങ്ങിംഗ് ഫെന്‍സിംഗിന്റെ നിര്‍മാണോദ്ഘാടനം ആവോലിച്ചാല്‍ ജംഗ്ഷനില്‍ ഷിബു തെക്കുംപുറം എംഎല്‍എ നിര്‍വഹിച്ചു....

ACCIDENT

നെല്ലാട്: എറണാകുളം – തേക്കടി സംസ്ഥാന പാതയിലെ കിഴക്കമ്പലം – നെല്ലാട് റോഡില്‍ ബസ് മതിലിലിടിച്ച് തകര്‍ന്ന് യുവതിക്ക് പരിക്കേറ്റു. പരിക്കേറ്റ ബസ് യാത്രക്കാരിയായ യുവതിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

CHUTTUVATTOM

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വില്ലാൻചിറയിൽ നിയന്ത്രണം വിട്ട ട്രാക്ടർ കാറിലിടിച്ച് മറിഞ്ഞ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. ഉത്തർപ്രദേശ് ഗുർപൂർ സ്വദേശി പ്രദീപ് കുമാർ (22), ഗയരാബാദ് സ്വദേശി സത്യം...

CHUTTUVATTOM

കവളങ്ങാട്: കാളിയാര്‍ പുഴയില്‍ പറമ്പഞ്ചേരി ചെക്ക് ഡാമിനുതാഴെ പുഴയുടെ നടുവിലുള്ള മരങ്ങളും തുരുത്തുകളും നീക്കും. ചെക്ക് ഡാമിന്റെ താഴെമുതല്‍ പോര്‍ക്കാവ് കടവുവരെ ചെറുതും വലുതുമായ അനേകം തുരുത്തുകളും ഇവയില്‍ ഒട്ടേറെ മരങ്ങളുമുണ്ട്. ഇവ...

ACCIDENT

മൂവാറ്റുപുഴ: വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന ലിഫ്റ്റ് പൊട്ടിവീണ് തൊഴിലാളിയായ യുവാവ് മരിച്ചു. മൂവാറ്റുപുഴ പെരുമ്പല്ലൂര്‍ തേവലത്തില്‍ കൃഷ്ണന്റെയും സുശീലയുടെയും മകന്‍ അക്ഷയ് കൃഷ്ണന്‍ (19) ആണ് മരിച്ചത്. മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നത്തെ മുള്ളുംപുറം...

ACCIDENT

കോതമംഗലം:വടാട്ടുപാറയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. കുട്ടമ്പുഴ ഉരുളൻതണ്ണി സ്വദേശികളായ പുത്തൻപുരയ്ക്കൽ ജോസ് വർഗീസ് (65) ഭാര്യ സൂസൻ (സൂസി-60) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്തോടെ ഭൂതത്താൻകെട്ട്- വടാട്ടുപാറ...

ACCIDENT

കോതമംഗലം: ഇലക്ട്രിക് സ്‌കൂട്ടര്‍ ഇടിച്ചു പരുക്കേറ്റു ചികിത്സയിലായിരുന്ന കാല്‍നട യാത്രക്കാരന്‍ മരിച്ചു. പുന്നേക്കാട് പടിഞ്ഞാറയില്‍ (ചാലില്‍) പി.വി. എല്‍ദോസ് (61) ആണ് മരിച്ചത്. കഴിഞ്ഞ 11ന് കീരംപാറയില്‍ നടന്നുപോയ എല്‍ദോസിനെ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു....

ACCIDENT

മൂവാറ്റുപുഴ: ഒരേദിശയിൽ സഞ്ചരിച്ച കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അഞ്ചപ്പെട്ടിയിൽ താമസിക്കുന്ന മുണ്ടക്കൽ  ദിലീപ് (52) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് കാലാമ്പൂരിൽ വച്ചായിരുന്നു അപകടം. കബറടക്കം തിങ്കളാഴ്ച നടക്കും. സ്‌കൂട്ടറിൽ...

ACCIDENT

കോതമംഗലം: കുട്ടമ്പുഴയിൽ മരമുറിക്കുന്നതിനിടെ തടിയുടെ ശിഖരം ദേഹത്ത് തട്ടി തൊഴിലാളി മരിച്ചു. പിണവൂര്‍കുടിയില്‍ താമസിക്കുന്ന എളംബ്ലാശ്ശേരി ഊരിലെ രഘു (35) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2നാണ് അപകടം. കൂറ്റാംപാറ ഭാഗത്ത് പുരയിടത്തിലെ...

ACCIDENT

കോതമംഗലം: കീരംപാറ – ഭൂതത്താന്‍കെട്ട് റോഡില്‍ പൂച്ചകുത്ത് ഭാഗത്ത് കാര്‍ തലകീഴായി മറിഞ്ഞു. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 4.30നാണ് അപകടം. വളവ് വീശിയെടുക്കുന്നതിനിടെ നിയന്ത്രണം നഷ്‌ടപ്പെട്ട കാർ റോഡ്...

CHUTTUVATTOM

കോതമംഗലം: തൊടുപുഴ മുതലക്കോടത്ത് കെട്ടിടം തകര്‍ന്നു വീണ് മരിച്ച കോതമംഗലം സ്വദേശികളിലൊരാളുടെ സംസ്‌കാരം നടത്തി. മാലിയില്‍ അനൂപിന്റെ സംസ്‌കാരമാണ് ചൊവ്വാഴ്ച വൈകിട്ട് 4ഓടെ കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ നടത്തിയത്. നിരവധി പേരാണ്...

ACCIDENT

കോതമംഗലം: തൊടുപുഴ മുതലക്കോടത്ത് കെട്ടിടം തകര്‍ന്നു വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. മറ്റ് രണ്ട് തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്....

error: Content is protected !!