കോതമംഗലം : കള്ളാട് സാറാമ്മ ഏലിയാസ് കൊലപാതകം ഊർജ്ജിതമായ അന്വേഷണം നടന്നുവരുന്നതായി മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം എൽ എയുടെ നിയമസഭാ ചോദ്യത്തിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രി സഭയിൽ ഇകാര്യം വ്യക്തമാക്കിയത്.കള്ളാട് സാറാമ്മ ഏലിയാസ് കൊലപാതകവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന്റെ ഇതുവരെയുള്ള അന്വേഷണ പുരോഗതിയെ സംബന്ധിച്ചും നിലവിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം കൂടുതൽ വേഗത്തിൽ ആക്കണമെന്നും എം എൽ എ സഭയിൽ ആവശ്യപ്പെട്ടു.
കോതമംഗലം, കള്ളാട് സാറാമ്മ ഏലിയാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന ക്രൈംബ്രാഞ്ചിനു കൈമാറിയ കേസിന്റെ (ക്രൈം.നം. 874/CB/EKM/R/2024) അന്വേഷണത്തിനായി എറണാകുളം ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഒരു സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിച്ചിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി നാളിതു വരെ 98 സാക്ഷികളെ കണ്ട് ചോദിച്ച് മൊഴികള്‍ രേഖപ്പെടുത്തിയിട്ടുള്ളതും, 12 Ex -convict /Suspect എന്നിവരെ ചെക്ക് ചെയ്തിട്ടുള്ളതുമാണ്. ഈ കേസുമായി ബന്ധപ്പെട്ട് ശേഖരിച്ച CCTV Footage, IMEI details, CDR, IPDR എന്നിവ വിശദമായി പരിശോധിച്ച് വരുന്നു. അന്വേഷണ വേളയില്‍ കൃത്യസ്ഥലത്ത് നിന്നും കിട്ടിയ തെളിവുകളുടെ പരിശോധന ഉള്‍പ്പെടെയുള്ള ഊര്‍ജ്ജിതമായ നടപടികള്‍ സ്വീകരിച്ചു വരുന്നതായി മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.