കോതമംഗലം : : കലാഭവൻ സോബി ജോർജ്ജിന് 3 വർഷം തടവ് , മാതാവ് ചിന്നമ്മക്കെതിരെ അറസ്റ്റ് വാറണ്ട് , അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പ് നടത്തി വരുന്നതായി കോടതി കണ്ടെത്തി. കൂട്ടു പ്രതി പീറ്റർ വിൽസണും ശിക്ഷ കൊച്ചി കോടതിയാണ് ശിക്ഷ വിധിച്ചത്. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ കോതമംഗലം, നെല്ലിമറ്റം കോളനിപ്പടിയിലെ കലാഗൃഹം നൃത്ത സംഗീത വിദ്യാലയം ഉടമ കലാഭവൻ സോബി ജോർജിനും, കൂട്ടു പ്രതി ഇടക്കൊച്ചി സ്വദേശി പീറ്റർ വിത്സനും മൂന്നും വർഷം കഠിന തടവും 10,000 രൂപ പിഴയും വിധിച്ചു. തോപ്പുംപടി, കൊച്ചി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2014-ൽ ഇടക്കൊച്ചി സ്വദേശിയിൽ നിന്നാണ്ഇവർ രണ്ടര ലക്ഷം രൂപ തട്ടിയെടുത്തത്. അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. കേസിലെ ഒന്നും മൂന്നും പ്രതികളാണ് സോബി ജോർജും പീറ്റർ വിത്സനും. രണ്ടാം പ്രതി സോബിയുടെ അമ്മ ചിന്നമ്മ ജോർജ് കോടതിയിൽ ഹാജരാകാതിരുന്നതിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പള്ളുരുത്തി പൊലീസാണ് കേസ് അന്വേഷിച്ചത്.എസ് ഐ കെ എസ് ജയനാണ് കുറ്റപത്രം സമർപ്പിച്ചത്.
