കോതമംഗലം: ചിത്രകലയിലായാലും, ശിൽപ കലയിലായാലും എന്നും വ്യത്യസ്തത കൊണ്ടുവരുവാൻ ആഗ്രഹിക്കുന്ന കലാകാരനാണ് ഡാവിഞ്ചി സുരേഷ്. ഇത്തവണ കാപ്പി ക്കുരു കൊണ്ടാണ് അദ്ദേഹം ചിത്രം ഒരുക്കിയത്. അതും മലയാളികളുടെ ജനപ്രിയ കലാകാരൻ അനശ്വരനായ കലാഭവൻ മണിയുടെ രേഖാചിത്രം . 40 അടി വലിപ്പത്തിലുള്ള വെള്ള തുണിയിലാണ് മണിയുടെ വിസ്മയചിത്രം കാപ്പിക്കുരുവിൽ ഡാവിഞ്ചി ഒരുക്കിയത്.വിവിധ മിഡിയങ്ങളിൽ 100 ചിത്രങ്ങൾ ഒരുക്കുക എന്ന ആഗ്രഹത്തിൻ്റെ ഭാഗമായി തൻ്റെ 68 മത്തെ കലാസൃഷ്ടിയാന്ന് കാപ്പി ക്കുരുവിൽ വിരിയിച്ച ഈ മണി ചിത്രം.
ഡാവിഞ്ചി സുരേഷിന് നാടൻ പാട്ടുകളുടെ രാജകുമാരന്റെ രേഖാ ചിത്രം ഒരുക്കുന്നതിന് സഹായികളായി കാർട്ടുണിസ്റ്റ് ഷാജി പാംബ്ളാ, ആർട്ടിസ്റ്റ് ഷെരിഫ്, ജാഫർ ഇല്ലം, അച്ചപ്പം വിഷ്ണു എന്നിവരും ഉണ്ടായി. മാർച്ച് 6 ന് മലയാളികളുടെ ജനപ്രിയതാരം വിട പറഞ്ഞിട്ട് 5 വർഷം പിന്നിടുകയാണ്.ഈ വേളയിൽ അദ്ദേഹത്തോടുള്ള സ്നേഹ- ആദരവായിട്ടാണ് ഈ കാപ്പി ക്കുരു ചിത്രം എന്ന് ഡാവിഞ്ചി സുരേഷ് പറയുന്നു.