കോതമംഗലം : അഞ്ച് പതിറ്റാണ്ടിലേറെ കാലം വിവിധ പത്രങ്ങളുടെ ഏജന്റായി പ്രവർത്തിച്ചു വന്ന പാലമറ്റം കുന്നത്ത് കെ.ആർ. ശങ്കു (88) നിര്യാതനായി. സംസ്കാരം നാളെ (16–11–2019) 11നു വീട്ടുവളപ്പിൽ. എസ്എൻഡിപി ശാഖ സെക്രട്ടറി, കീരംപാറ സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : മീനങ്ങാടി നെടുംപുറത്ത് ഗൗരി. മക്കൾ : സുഗുണൻ (റിപ്പോർട്ടർ, മലയാള മനോരമ, കോതമംഗലം), സുജാത, പരേതനായ രാജൻ.
മരുമക്കൾ : മാറാടി പാലക്കുഴി സജുമോൾ, തട്ടേക്കാട് കാടായത്ത് കെ.കെ. ബിജുകുമാർ (ആധാരം എഴുത്ത് കോതമംഗലം), കല അയ്യമ്പിള്ളി ഇടവന കുടുംബാംഗം.

You must be logged in to post a comment Login