കോതമംഗലം: സംയുക്ത ട്രേഡ് യൂണിയന് ദേശീയ പൊതുപണിമുടക്ക് കോതമംഗലത്ത് ഹര്‍ത്താലായി മാറി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ ജനദ്രോഹവിരുദ്ധ നയങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 24 മണിക്കൂര്‍ പൊതുപണിമുടക്ക് ദിനത്തില്‍ സംയുക്ത ട്രേഡ് യൂണിയന് കോതമംഗലം നിയോജക മണ്ഡലംസമിതി കോതമംഗലം നഗരത്തില്‍ പ്രകടനവും തുടര്‍ന്ന് മുനിസിപ്പല്‍ ബസ്റ്റാന്റ് കോര്‍ണറില്‍ പ്രതിക്ഷേധ പൊതുസമ്മേളനവും നടത്തി. സമ്മേളനം മുന്‍ എംഎല്‍എയും എഐടിയുസി സംസ്ഥാന കമ്മറ്റിയംഗവുമായ ബാബു പോള്‍ ഉദ്ഘാടനം ചെയ്തു.
എഐടിയുസി താലൂക്ക് സെക്രട്ടറി എം.എസ് ജോര്‍ജ്ജ് അദ്ധ്യക്ഷനായി. സിഐടിയു താലൂക്ക് സെക്രട്ടറി സി.പി.എസ്. ബാലന് സ്വാഗതം പറഞ്ഞു. എച്ച്എംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി, കെടിയുസി (എം) സംസ്ഥാന കമ്മറ്റി അംഗം എന്‍സി ചെറിയാന്, സിപിഎം ഏരിയ സെക്രട്ടറി കെ.എ. ജോയി വിവിധ ട്രേഡ് യൂണിയന് നേതാക്കളായ ഇ.എം. നിയാമ്പ്, പി.പി. മൈതീന്‍ഷാ, കെ.എം. ബഷീര്‍, ജോഷി അറയ്ക്കല്‍, കെ.ബി അന്‍സാര്‍,സണ്ണി പുതുശ്ശേരി, വാവച്ചന് തോപ്പില്‍കുടി, എ.പി. വാവച്ചന്, രാജമ്മ രഘു, തുടങ്ങിയവര്‍ പ്രസംഗിച്ചു.






















































