കോതമംഗലം ; നെല്ലിക്കുഴി ചെറുവട്ടൂര്‍ കാട്ടാംകുഴി അലിയാർ മൗലവി (75) മരണപ്പെട്ടു. ഹൃദയ, വൃക്ക സംബന്ധവുമായ അസുഖം മൂലം ചികിത്സയിലായിരുന്നു. പഴയകാല മതപ്രഭാഷണ രംഗത്ത് നിറഞ്ഞ സാനിധ്യം ആയിരുന്ന അലിയാര്‍ മൗലവി പെഴക്കാപിളളിജാമിഅ ബദ്രിയ്യ , കൗസരിയ്യ എടത്തല, പേങ്ങാട്ടുശ്ശേരി മുസ്ലിം ജമാഅത്ത്, കൂറ്റംവേലി ജുമാ മസ്ജിദ്, നൈനാർ മസ്ജിദ് ഈരാറ്റുപേട്ട, മുളവൂർ സെൻട്രൽ ജുമാ മസ്ജിദ്, അമ്പുനാട് ജുമാ മസ്ജിദ്, വെങ്ങോല ഹൈദ്രോസ് ജുമാ മസ്ജിദ് തുടങ്ങിയ പ്രമുഖ മുസ്ലീം പളളികളില്‍ ദീർഘകാലം ഖത്തീബും മുദരിസുമായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമ എറണാകുളം ജില്ലാ ആസ്ഥാനമന്ദിരം ഇദ്ധേഹത്തിന്‍റെ ഭവനത്തോട് ചേര്‍ന്ന് സൗജന്യമായി വിട്ട് നല്‍കിയ സ്ഥലത്താണ് സ്ഥാപിക്കപെട്ടിട്ടുളളത്.ഇതോടൊപ്പം ജാമിഅ അസ്ഹരിയ അറബിക് കോളേജും പ്രവര്‍ത്തിച്ച് വരുന്നു.
പെഴക്കാപ്പിള്ളി ചോട്ടുഭാഗത്ത് കുന്നപ്പിള്ളിൽ കുടുംബാംഗം അസ്മ ബീവിയാണ് ഭാര്യ. സബീദ, സിറാജുദ്ദീൻ, സഹീദ, സുആദ, പരേതനായ സഹറുദ്ദീൻ എന്നിവർ മക്കളും അലി, ആജിഷ, ഹാഫിള് ഇബ്രാഹിം മൗലവി മുള്ളരിങ്ങാട്, ഹാഫിള് മുഹമ്മദ് അമാനുള്ള എന്നിവർ മരുമക്കളുമാണ്. കാട്ടാംകുഴി സൗത്ത് ഇരമല്ലൂർ ജാമിഅ അസ്ഹരിയ്യ അറബിക് കോളേജ് കാമ്പസിൽ ഇന്ന് രാത്രി 8 ന്ഖബറടക്കം നടത്തും.നിരവധി മതപണ്ഡിതന്‍മാര്‍ മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കും.