കോതമംഗലം :ഒരു മിനിറ്റിൽ ഏറ്റവും കൂടുതൽ ക്രോച്ചെറ്റ് ചെയിൻ സ്റ്റിച്ച്(ചെയിൻ തുന്നൽ)ചെയ്തതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഇവ മരിയ എൽദോസ്.കാനഡയിൽ ജോലി ചെയ്യുന്ന, വാരപ്പെട്ടി ഇഞ്ചൂർ പുന്നക്കൽ എൽദോസ് പോളിന്റെയും, ബെസ്സി എൽദോസിന്റെയും മകളാണ്.
കോതമംഗലം, മലയിൻകീഴ് ക്രിസ്തുജ്യോതി ഇന്റർനാഷണൽ സ്കൂൾ ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. ഇൻറർനാഷണൽ ബുക്ക് ഓഫ് റെക്കോർഡിനും അർഹത നേടിയിട്ടുണ്ട് ഇവ.






















































