കോതമംഗലം : അനധികൃത മണ്ണ് ഖനനം മൂന്ന് വാഹനങ്ങൾ കോതമംഗലം പൊലീസ് പിടികൂടി. ചെറുവട്ടൂർ പൂമല കവലയിൽ കഴിഞ്ഞ ദിവസം രാത്രി രണ്ട് ടിപ്പർ ലോറികളും ഒരു മണ്ണ് മാന്തി യന്ത്രവുമാണ് കോതമംഗലം എസ് എച്ച് ഓ പി ടി ബിജോയിയുടെ നേത്യത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
