കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ ഇടമലയാർ താളും കണ്ടം ആദിവാസി കോളനിയിലെ കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി.കോളനിയിൽ നിന്നും വിവിധ ജില്ലകളിലെ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിൽ ഉൾപ്പെടെ പഠനം നടത്തുന്ന 29 കുട്ടികൾക്കാണ് താളും കണ്ടം കോളനിയിലെ കമ്മ്യൂണിറ്റി ഹാളിൽ ഓൺലൈൻ പഠന സൗകര്യമൊരുക്കിയത്. ഓൺലൈൻ പഠനത്തിനാവശ്യമായ ടെലിവിഷൻ ഡി വൈ എഫ് ഐ എറണാകുളം ജില്ല കമ്മിറ്റിയും,ഡി റ്റി എച്ച് സൗകര്യവും,അനുബന്ധ പഠനോപകരണങ്ങളും എം എ എൻജിനീയറിങ്ങ് കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ടീം എച്ച് എൽ റ്റി യും ആണ് ഒരുക്കി നല്കിയത്.
ടെലിവിഷൻ സെറ്റ് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡൻ്റ് എസ് സതീഷും,ഡി റ്റി എച്ച് കിറ്റും,പഠനോപകരണങ്ങളും ആൻ്റണി ജോൺ എംഎൽഎയും കൈമാറി.ചടങ്ങിൽ ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് എ എ അൻഷാദ്,പ്രസിഡൻ്റ് ഡോക്ടർ പ്രിൻസി കുര്യാക്കോസ്,കോതമംഗലം ബ്ലോക്ക് സെക്രട്ടറി ആദർശ് കുര്യാക്കോസ്,പ്രസിഡൻ്റ് ജിയോ പയസ്,ബി ആർ സി കോർഡിനേറ്റർ ജ്യോതിഷ് പി തുടങ്ങിയവർ പങ്കെടുത്തു.