കല്ലൂര്‍ക്കാട്: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഏനാനല്ലൂര്‍ തോട്ടഞ്ചേരി പുല്‍പ്പാറക്കുടിയില്‍ അനന്തു ചന്ദ്രന്‍(31) നെയാണ് കല്ലൂര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19 ന് ആണ് കേസിനാപ്തമായ സംഭവം. മദ്യപാന ശീലവും മറ്റും ചോദ്യം ചെയ്തതാണ അക്രമണത്തിന് കാരണം.അനന്തു ചുറ്റിക കൊണ്ട് ഭാര്യയുടൈ തലയ്ക്ക് അടിക്കുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ കെ. ഉണ്ണികൃഷ്ണന്‍ എസ്.ഐമാരായ വി.എ അസീസ്, അബ്ദുള്‍ റഹ്‌മാന്‍, എ.എസ്.ഐ ജിമ്മോന്‍ ജോര്‍ജ്, സി പി ഒ മാരായ സനല്‍ വി.കുമാര്‍, അഫ്‌സല്‍ കോയ, റോബിന്‍ തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
