കോതമംഗലം: മനുഷ്യര്‍ക്കിടയിലെ ജാതിമത ചിന്തകള്‍ക്കതീതമായി സ്‌നേഹവും സമാധാനവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ മാനവമൈത്രി സംഗമം 2026 സംഘടിപ്പിച്ചു. കവളങ്ങാട് പാച്ചേറ്റി സൂഫി സെന്ററില്‍ നടന്ന മാനവ മൈത്രി സംഗമം ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.മാഗ്‌സ് പ്രസിഡന്റ് ഹസ്രത്ത് ഖ്വാജാ സയ്യിദ് മുഹമ്മദ് യൂനുസ് ഷാഹ് ഖാദിരി അല്‍ചിശ്ത്തി ഇഫ്തിഖാരി സിദ്ധീഖ് പീര്‍ (അ.അ) അധ്യക്ഷത വഹിച്ചു.പാച്ചേറ്റി സെന്റ് ജോര്‍ജ്ജ് ചാപ്പല്‍ വികാരി ഫാ. ബേസില്‍ മാത്യൂ അനുഗ്രഹ പ്രഭാഷണം നടത്തി.
കവളങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോര്‍ജ്ജ് അരി വിതരണം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ജോബി ജേക്കബ്, വാര്‍ഡ് മെമ്പര്‍ ബിന്‍സണ്‍ മാത്യു, കളമശ്ശേരി നഗരസഭ കൗണ്‍സിലര്‍ കെ. എ. റിയാസ്, ഐഎന്‍എല്‍ കോട്ടയം ജില്ല സെക്രട്ടറി കെ. എച്ച്. സിദ്ധീഖ് ഷാഹ്, കവളങ്ങാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് യാസര്‍ മുഹമ്മദ്,സിപിഐ കോതമംഗലം മണ്ഡലം കമ്മിറ്റി സെക്രട്ടറി പി. റ്റി. ബെന്നി, അമ്പികാപുരം ശ്രീഭഗവതി ക്ഷേത്രം സെക്രട്ടറി സി. എ. വാസു,നേര്യമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ട്രഷറര്‍ തങ്കച്ചന്‍,കളമശ്ശേരി കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ. യു. സിയാദ്, കവളങ്ങാട് പൗരസമിതി പ്രസിഡന്റ് പീറ്റര്‍ പള്ളശേരി,എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ കെ. എ. യൂസുഫ് പല്ലാരിമംഗലം,മാഗ്സ് ലീഗല്‍ അഡൈ്വസര്‍മ്മാരായ അഡ്വ.മുസൈന യൂനുസ്ഷാഹ്, അഡ്വ: നിമ്മി മിന്‍സാര്‍, മിസ് രിയ അഷ്റഫ് ഷാഹ് എന്നിവര്‍ പങ്കെടുത്തു.മാഗ്സ് സെക്രട്ടറി അബുല്‍ കലാം ആസാദ് ഷാഹ് ഖാദിരി ചിശ്ത്തി (ഹാദി പീര്‍) സ്വാഗതവും രക്ഷാധികാരി ജിന്‍സാര്‍ ചിശ്ത്തി നന്ദിയും രേഖപ്പെടുത്തി.
സൂഫി വര്യന്‍ സുല്‍ത്താനുല്‍ ഹിന്ദ് ഖ്യാജാ മുഈനുദ്ദീന്‍ ചിശ്ത്തി (റ) തങ്ങളുടെ 814-ാമത് അജ്മീര്‍ ഉറൂസും, മാഗ്സ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ 14-ാമത് വാര്‍ഷികവും മാനവമൈത്രി സംഗമം 2026 നോടനുബന്ധിച്ച് സംഘടിപ്പിച്ചു.ബാനിയേ സില്‍സില സിന്ദാനവാസ് താജുസ്സാലിക്കീന്‍ ഹസ്രത്ത് ഖ്വാജാ ശൈഖ് മുഹമ്മദ് അബ്ദുള്‍ റഹ്‌മാന്‍ ഷാഹ് ഖാദിരി ചിശ്ത്തി ഇഫ്തിഖാരി നുറാനി പീര്‍ സിന്ദാനവാസി (മ.അ), ഷഹ്‌സാദേ സില്‍സില സിന്ദാനവാസ് ഹസ്രത്ത് ഖ്വാജാ ശൈഖ് മുഹമ്മദ് ഖദീറള്ളാഹ് ഷാഹ് ഖാദിരി ചിശ്ത്തി ഇഫ്തിഖാരി സമദാനി പീര്‍ (മ.അ), ഹസ്രത്ത് ഖ്വാജാ സയ്യിദ് മുഹമ്മദ് യൂനുസ് ഷാഹ് ഖാദിരി അല്‍ചിശ്ത്തി ഇഫ്തിഖാരി സിദ്ധീഖ് പീര്‍ (അ.അ), സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ഹൈദ്രോസി എന്നിവര്‍ അജ്മീര്‍ മൗലിദ് പാരായണത്തിന് നേതൃത്വം നല്‍കി.






















































