കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറയില്‍ നിന്ന് കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. പടിപ്പാറ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തില്‍ ഉച്ചയോടെയാണ് രാജവെമ്പാലയെ ആദ്യം കണ്ടത്. പാമ്പുപിടുത്ത വിദഗ്ദ്ധന്‍ ജുവല്‍ ജൂഡി സ്ഥലത്തെത്തിയപ്പോഴേക്കും പാമ്പ് സമീപത്തുള്ള തോട്ടിലൊളിക്കുകയായിരുന്നു. വെള്ളത്തില്‍ നീന്തിത്തുടിച്ച രാജവെമ്പാലയെ ജുവല്‍ കൈപ്പിടിയിലാക്കിയെങ്കിലും സഞ്ചിയില്‍ കയറാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ അതിസാഹസികമായി പാമ്പിനെ കൂട്ടിലാക്കുകയായിരുന്നു.






















































