കോതമംഗലം: ചേലാട് ചെമ്മീൻകുത്തിൽ റേഷൻ കടക്കു എതിർവശമുള്ള പഴയ വീട് പൊളിച്ചുനീക്കുന്നതിനിടെ ഭിത്തി ദേഹത്തേക്കുവീണ് ഗൃഹനാഥന് ദാരുണാന്ത്യം. ചെമ്മീൻകുത്ത് കൗങ്ങുംപിള്ളിൽ കെ.പി. ബേബി (68) ആണ് മരിച്ചത്. ഇലക്ട്രിക് ജോലികൾ ചെയ്തിരുന്ന ആളാണ് ബേബി.വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ഒരാഴ്ച മുൻപ് മേൽക്കൂര പൊളി ച്ചുനീക്കിയിരുന്നു. മുൻപ് വീടിനോട് കടമുറിയും ചേർത്ത് നിർമ്മിച്ച കെട്ടിടമായിരുന്നു. പുതിയ വീട് നിർമാണത്തിൻ്റെ ഭാഗമായിട്ടാണിത് പൊളിച്ചത്. വെട്ടുകല്ലിൽ നാല് മീറ്റർ ഉയരത്തിൽ പണിത ഭിത്തി മഴ നനഞ്ഞ് കുതിർന്നിരിക്കുകയായിരുന്നു. ഭിത്തിയുടെ അടിഭാഗത്ത് ഡ്രിൽ ചെയ്ത് ദ്വാരം ഉണ്ടാക്കി അതിലൂടെ കയർകെട്ടി വലിച്ച് ഭിത്തി പൊളിച്ചിട്ടപ്പോഴാണ് ബേബി ഇതിനടിയിൽ പെട്ടത്.
സമീപത്തെ ലൈബ്രറിയിൽ ഉണ്ടായിരുന്നവർ ശബ്ദംകേട്ട് ഓടി യെത്തി ബേബിയെ പുറത്തെടുത്ത് കോതമംഗലത്തെ ആശുപ ത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഭാര്യ: സൂസൻ, പെരുമ്പാവൂർ, പുല്ലുവഴി ആട്ടുകാലിൽ കുടുംബാംഗം. മക്കൾ: അബിൻ ബേബി (കാനഡ), ആൻ സൂസൻ (നഴ്സ്, ബെംഗളൂരു).
