കോതമംഗലം :കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ ആന്റണി ജോൺ എം എൽ എ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി പഞ്ചായത്തിലെ 314 ജംഗ്ഷനിൽ സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റിൻ്റെ സ്വിച്ച് ഓൺ കർമ്മം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മൃദുല ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു.വി എം ബിജു, ജയകുമാർ കല്ലേക്കാട്ട്, വേദ വ്യാസ്, എം കെ വിജയൻ, കെ റ്റി രവി, എ കെ ജയൻ, അമ്മിണി രവി, ഗോപാലൻ ആട്ടോടി,പ്രദേശവാസികൾ
തുടങ്ങിയവർ സന്നിഹിതരായിരുന്നു.എം എൽ എ യുടെ ആസ്തി വികസന ഫണ്ട്
വിനിയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്.
