കോതമംഗലം : കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് നേര്യമംഗലത്ത് പണിതു കൊണ്ടിരിക്കേ ഇടിഞ്ഞു പൊളിഞ്ഞു ചാടിയ സ്പാസെന്റർ( ടൂറിസ തിരുമ്മൽ കേന്ദ്രം) നിർമ്മണത്തിലെ വൻ അഴിമതിയെക്കുറിച്ച് ബാങ്ക് അംഗം അനൂപ് തോമസും പൊതുപ്രവർത്തകനായ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് അംഗവുമായരുന്ന ബാബു പോളും സംസ്ഥാന വിജിലൻസ് ഡയറക്ടർ, സഹകരണ വകുപ്പ് ഡയറക്ടർ,സംസ്ഥാന പോലീസ് മേധാവി എറണാകുളം മേഖല എൻഫോഴ്സ്മെന്റ് ഡയറക്ടർ തുടങ്ങിയവർക്ക് പരാതി നൽകി. പരാതി നൽകിയവരെല്ലാവരും പരാതി സ്വീകരിച്ചതായി കൈപ്പറ്റി രസീത് നൽകുകയും വിജിലൻസ് ഡയറക്ടർ പരാതിക്ക്12577 ആയി നമ്പർ ഇട്ട് 10/4/25 ൽ എൻക്വയറിക്കായി പരാതി ജില്ലാ ഘടകത്തിലേക്ക് അയക്കുകയും ചെയ്തു. എന്നാൽ നാളിതുവരെ ജില്ലാ ഘടകത്തിന്റെ റിപ്പോർട്ട് ഡയറക്ടറേറ്റിൽ സമർപ്പിക്കുകയോ വേണ്ടവിധം അന്വേഷണം നടത്തുകയും ചെയ്തിട്ടില്ല. അതിനോടനുബന്ധിച്ചാണ് ഞങ്ങൾ ബഹു. ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്.
വിജിലൻസിനു വേണ്ടി ഗവൺമെന്റ് വക്കീലും വാദി ഭാഗത്തിനായി അഡ്വക്കേറ്റ് പി.എം റഫീഖ് പട്ടവും ഹാജരായി. പരാതി അന്വേഷിക്കുന്നുണ്ടെന്നും പരാതിയിൽ ഉടൻ നടപടി ഉണ്ടാകും എന്നും അതുകൊണ്ട് ഇതിൽ കോടതി ഇടപെടേണ്ട സാഹചര്യമില്ലായെന്നും വാദിച്ചു എങ്കിലും ഈ കേസിന്റെ യഥാർത്ഥ പ്രതികൾക്ക് രാഷ്ട്രീയമായി അന്യായമായ സ്വാധീനം ഉണ്ടെന്നും അതുകൊണ്ടാണ് കേസ് താമസിക്കുന്നതും അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും അതുകൊണ്ടാണ് 15 -3- 2025 ൽ കൊടുത്ത പരാതി യാതൊരു നടപടിയെടുക്കാത്തതെന്നും അതിനാൽ എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി പരാതിയിൽ നടപടിയെടുക്കണമെന്നും വാധി ഭാഗം വക്കീൽ ശക്തമായി വാദിച്ചു. വാദം അംഗീകരിച്ച ബഹു. ജസ്റ്റിസ് എ.ബദ്റുദ്ദീന്റെ ബഞ്ച് കേസ് ഫയലിൽ സ്വീകരിച്ചു. 14- 8-25 ലേക്ക് വയ്ക്കുകയും അന്ന് വിജിലൻസ് ഡയറക്ടറോഡും സഹകരണ വകുപ്പിനോടും ബാങ്കിനോടും നിലവിലുള്ള രേഖകൾ ഹാജരാക്കാനും ആവശ്യപ്പെട്ടു.
