നെല്ലിക്കുഴി : വേനൽമഴക്കൊപ്പമെത്തിയ കാറ്റിലും മഴയിലും വൻ നാശനഷ്ട്ടം. നെല്ലിക്കുഴി 314 പീസ് വാലിക്ക് സമീപം ആനാംകുഴി രമണൻ്റെ വീടിൻ്റെ മേൽക്കൂര പൂർണമായും കാറ്റെടുത്തു. കാറ്റിന്റെ സമയത്ത് വീട്ടിൽ ആരുമില്ലാതിരുന്നത് വലിയ ദുരിതം ഒഴിവായി. രമണനും ഭാര്യ ഓമന രമണനും പണി സ്ഥലത്തും, ഏക മകൻ ആദിത്യ രമണൻ അടുത്ത വീട്ടിലും ആയത് നാട്ടുകാർ ഭാഗ്യമായി കരുതുന്നു. കനത്ത മഴയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന വസ്തുക്കൾ നനഞ്ഞു നശിക്കുകയും ചെയ്‌തു. നിർദ്ധന കുടുബത്തിന്റെ തകർന്ന വീട് അടിയന്തരമായി വാസയോഗ്യമാക്കുവാനുള്ള നടപടികൾ കൈകൊള്ളണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
