കോതമംഗലം : കവളങ്ങാട് കവലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഹോസ്പിറ്റലിലെ അമിതചാർജ്ജ് അനാവശ്യ ചികിത്സകളുടെ പേര് പറഞ്ഞ് ഈടാക്കിയതിനെതിരെ തലക്കോട് സ്വദേശി ബിജു എം.എം. ഊന്നുകൽ പോലീസിൽ പരാതി നൽകി. ചെറിയൊരു മുറിവ് പറ്റി ആശുപത്രിയിലെത്തിയ ബിജുവിന്റെ കാലിൽ മൂന്ന് സ്റ്റിച്ച് ഇടുകയും ഒരു ഇഞ്ചക്ഷൻ എടുത്ത് വിട്ടതിന് പ്രാഥമിക ചികിത്സാ ബില്ല് 4600 ഈടാക്കി. തുടർന്ന് മുറിവ് ട്രസ് ചെയ്ത രണ്ട് ദിവസങ്ങളിലായി 850 ഉം 600 രൂപ ഈടാക്കുകയായിരുന്നു. ഇതിൽ പ്രതിക്ഷേധിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ ഊന്നുകൽ പോലീസിൽ പരാതി നൽകി. തുടർന്ന് ഇന്ന് യൂത്ത് കോൺഗ്രസ് കവളങ്ങാട് മണ്ഡലം കമ്മറ്റി ആശുപത്രിയിലേക്ക് പ്രതിക്ഷേധ മാർച്ചും ധർണ്ണയും നടത്തിയത്.
ആശുപത്രി അടച്ച് പൂട്ടി കുറ്റക്കാരനായ ഡോക്ടറെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് സമരക്കാർ ഉന്നയിക്കുന്നത്. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും യൂത്ത് കോൺഗ്രസ് കവളങ്ങാട് മണ്ഡലം പ്രസിഡന്റ് അനൂസ് വി ജോൺ സമരം ഉദ്ഘടനം ചെയ്ത് കൊണ്ട് പറഞ്ഞു. ജനറൽ സെക്രട്ടറി സാബു എം.എസ്. അദ്ധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി മേഖ ഷിബു ഉൾപ്പെടെയുള്ള നേതാക്കൾ പ്രസംഗിച്ചു.