കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ ഭിന്നശേഷിക്കാരായവർക്ക് കൈത്താങ്ങായി ആൻ്റണി ജോൺ എംഎൽഎ. കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ ഭിന്നശേഷിക്കാരായവർ ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. മുചക്ര വാഹനത്തിൽ ലോട്ടറി വിൽപ്പന ഉൾപ്പെടെയുള്ള ചെറിയ ജോലികൾ ചെയ്ത് ജീവിച്ചിരുന്നവരായിരുന്നു ഇവരിലേറെയും.
ലോക് ഡൗൺ മൂലം ഇവരുടെ വരുമാനം പൂർണ്ണമായും നിലച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇവർക്ക് കൈത്താങ്ങായി എംഎൽഎ ഭക്ഷ്യ കിറ്റുകൾ നല്കിയത്. എംഎൽഎ ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ ആന്റണി ജോൺ എംഎൽഎ ഇവർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ കൈമാറി.