കോതമംഗലം: വേട്ടാംപാറയിലെ പടിപ്പാറയില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് പരിവര്‍ത്തന്‍ സമഗ്രഗ്രാമ വികസന പദ്ധതി മുഖാന്തരം എംഎസ് സ്വാമിനാഥന്‍ ഗവേഷണ നിലയം നടപ്പിലാക്കുന്ന ഹരിത കര്‍ഷക വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു ഉദ്ഘാടനം നിര്‍വഹിച്ചു. പിണ്ടിമന പഞ്ചായത്ത് അംഗം പ്രിന്‍സ് ജോണ്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി ജോര്‍ജ് മുഖ്യപ്രഭാഷണവും, വേട്ടാംപാറ സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരി ഫാ. ജോഷി നിരപ്പേല്‍ അനുഗ്രഹപ്രഭാഷണവും നടത്തി.
എം.എസ്. സ്വാമിനാഥന്‍ ഗവേഷണ പ്രോജക്ട് കോര്‍ഡിനേറ്റര്‍ സിജോ തോമസ്, ഗവേഷണ നിലയ മാനേജര്‍ എം.കെ. ബിനീഷ് , കോട്ടപ്പടി പഞ്ചായത്ത് കോ-ഓഡിനേറ്റര്‍ ജോസഫ് ആന്റണി, ഹരിത കര്‍ഷക വിപണന കേന്ദ്രം പ്രസിഡന്റ് ജോയ് പടയാട്ടില്‍, ഗ്രീന്‍ വിഷന്‍ കേരള സംസ്ഥാന വൈസ് പ്രസിഡന്റ് ജെയിംസ് കോറമ്പേല്‍, ഗ്രീന്‍ വിഷന്‍ കേരള താലൂക്ക് പ്രസിഡന്റ് മാത്യൂസ് നിരവത് എന്നിവര്‍ പ്രസംഗിച്ചു.
കവളങ്ങാട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി സിഇഒ സുനില്‍ സിറിയക്, കേന്ദ്ര വിള ഇന്‍ഷുറന്‍സ് പദ്ധതി കോര്‍ഡിനേറ്റര്‍ വി.വി സന്തോഷ് കുമാര്‍ , കോതമംഗലം രൂപത സോഷ്യല്‍ സര്‍വീസ് കോഡിനേറ്റര്‍ ജോസ് പോള്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു.






















































