തൊടുപുഴ : ദേശീയപാത 85-ലെ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നത് സർക്കാരാണെന്ന് ഡീൻ കുര്യാക്കോസ് എംപി. പ്രദേശം വനമാണെന്ന് കാണിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലമാണ് ഇത്തരമൊരു വിധിയുണ്ടാകാനുള്ള കാരണമെന്ന് എംപി പത്രസമ്മേളനത്തിൽ ആരോപിച്ചു.ഫാർമേർസ് അവേർനസ് ആൻഡ് റിവൈവൽ മൂവ്മെൻറ് ജന. സെക്രട്ടറി സിജുമോൻ ഫ്രാൻസിസും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
