പെരുമ്പാവൂർ: രാജ്യത്ത് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുതിച്ചുയരുകയും മോട്ടോർ വാഹന മേഖല തകർന്നടിയുകയും തൊഴിലാളികൾ മുഴു പട്ടിണിയിലുമായ സാഹചര്യത്തിൽ കേരള സ്റ്റേറ്റ് മോട്ടോർ ആന്റ് എഞ്ചിനീയറിംഗ് ലേബർ സെന്റർ (എച്ച്.എം.എസ്.) സംസ്ഥാന സമിതി ആഹ്വാന പ്രകാരം എറണാകുളം ജില്ലാ കമ്മറ്റിയുടെ ആഫി മുഖ്യത്തിൽ പെരുമ്പാവൂർ മുനിസിപ്പൽ ബസ്റ്റാന്റിൽ സ്വകാര്യ ബസ് കെട്ടിവലിച്ച് പ്രതിക്ഷേധ സമരം നടത്തി. സമരത്തിന്റെ ഉദ്ഘാടനം ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് യൂണിയൻ സംസ്ഥാന പ്രസിഡന്റ് മനോജ് ഗോപി നിർവ്വഹിച്ചു.
രാജ്യത്ത് എണ്ണ വില നിർണ്ണയാവകാശം സ്വകാര്യ കമ്പനികളിൽ നിന്ന് എടുത്ത് മാറ്റി ഇന്ധന വില വർദ്ദന വ് പിടിച്ചു നിർത്തണമെന്ന് സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് മനോജ് ഗോപി പറഞ്ഞു.ജില്ലാ ജനറൽ സെക്രട്ടറി ഹമീദ് പട്ടത്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ.മോഹനൻ, ഷെയ്ക്ക് ഇബ്രാഹിം, റഹിം വല്ലം, പി.എം.റസ്സാഖ് എന്നിവർ പ്രസംഗിച്ചു.