കോതമംഗലം : കോവിഡിൻ്റെ പശ്ചാത്തലത്തിൽ PMGKAY പ്രകാരം പ്രഖ്യാപിച്ച രണ്ടാം ഘട്ട സൗജന്യ അരി വിതരണം (ഓരോ അംഗങ്ങൾക്ക് 5 കിലോ വീതം) നാളെ (20 – 04 – 2020) ആരംഭിക്കുമെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു.20,21 തീയതികളിലായി AAY(മഞ്ഞ) കാർഡുകൾക്കായുള്ള വിതരണം പൂർത്തീകരിക്കാൻ ആണ് ഉദ്ദേശിക്കുന്നത്.22 മുതൽ മുൻഗണനാ (പിങ്ക്)കാർഡുകൾക്ക് അരിയോടൊപ്പം സംസ്‌ഥാന സർക്കാരിന്റെ ഭക്ഷ്യ കിറ്റും റേഷൻ കാർഡിന്റെ അവസാനിക്കുന്ന നമ്പർ അടിസ്ഥാനത്തിൽ വിതരണം ചെയ്യും.
22 ന് 1 ൽ അവസാനിക്കുന്ന കാർഡുകൾ,23 ന് 2 ൽ അവസാനിക്കുന്ന കാർഡുകൾ,24 ന് 3 ൽ അവസാനിക്കുന്ന കാർഡുകൾ,25 ന് 4 ൽ അവസാനിക്കുന്ന കാർഡുകൾ,26 ന് 5 ൽ അവസാനിക്കുന്ന കാർഡുകൾ,27 ന് 6 ൽ അവസാനിക്കുന്ന കാർഡുകൾ,28 ന് 7 ൽ അവസാനിക്കുന്ന കാർഡുകൾ,29 ന് 8 ൽ അവസാനിക്കുന്ന കാർഡുകൾ, 30 ന് 9,0 എന്നീ നമ്പറുകളിൽ അവസാനിക്കുന്ന കാർഡുകൾക്കുമാണ് വിതരണം നടത്തുന്നത്.
ഏപ്രിൽ 1 ന് ആരംഭിച്ച സൗജന്യ റേഷൻ വിതരണം താലൂക്കിൽ 98.5% പൂർത്തിയായി.സംസ്ഥാന സർക്കാരിന്റെ ഭക്ഷ്യ കിറ്റ് AAY കാർഡുകൾക്ക് പൂർണമായും വിതരണം നടന്നു.സഞ്ചരിക്കുന്ന റേഷൻ കട പദ്ധതിയുടെ ഭാഗമായി ഉറിയം പെട്ടി,തേര,വാരിയം ആദിവാസി ഊരുകളിൽ റേഷൻ വീടുകളിൽ എത്തിച്ചു നൽകിയിരുന്നു.
PMGKAY അരിയും മേൽ പറഞ്ഞ ഊരുകളിൽ നേരിട്ട് എത്തിക്കും.ജില്ലയും,താലൂക്കും മാറി താമസിക്കുന്ന കാർഡ് ഉടമകൾക്ക് ഭക്ഷ്യ കിറ്റ് അടുത്തുള്ള കടയിൽ നിന്ന് വാങ്ങുന്നതിന് വാർഡ് മെമ്പർ നൽകുന്ന സാക്ഷ്യപത്രം മുഖേന വാങ്ങാൻ അവസരം ഉണ്ട്.അങ്ങനെ ആവശ്യമുള്ള ആളുകൾ സാക്ഷ്യപത്രം ഏപ്രിൽ 21 ന് അകം റേഷൻ കടകളിൽ ഹാജരാക്കണമെന്നും,അതിന്റെ അടിസ്ഥാനത്തിൽ അവർക്ക് പിന്നീട് കിറ്റ് എത്തിച്ചു നൽകുന്നതാണെന്നും എംംഎൽഎ അറിയിച്ചു.
കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ റേഷൻ – ഭക്ഷ്യധാന്യ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് എംംഎൽഎ അഭ്യർത്ഥിച്ചു.