കോതമംഗലം : കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 17 ഇനം സാധനങ്ങൾ അടങ്ങിയ സൗജന്യ ഭക്ഷ്യ ധാന്യ കിറ്റ് 15-06-2020 തിങ്കൾ വരെ ലഭ്യമാകുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു.സപ്ലൈകോയുടെ മാവേലി സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നീ ഔട്ട് ലെറ്റുകളിൽ നിന്നും റേഷൻ കാർഡ് ഉപയോഗിച്ച് കിറ്റുകൾ കൈപ്പറ്റാവുന്നതാണ്. താലൂക്കിൽ ഏകദേശം 65000 ത്തോളം കാർഡ് ഉടമകൾ കിറ്റുകൾ കൈപ്പറ്റിയതായും, ഇനിയും വാങ്ങിക്കുവാൻ സാധിക്കാത്തവർക്ക് ജൂൺ 15 വരെ അനുവദിച്ചിട്ടുള്ള സമയത്തിനുള്ളിൽ കിറ്റുകൾ കൈപ്പറ്റാവുന്നതാണെന്നും എംഎൽഎ പറഞ്ഞു. അതോടൊപ്പം 4 പേർക്ക് ഒരു കിറ്റ് എന്ന രീതിയിൽ താലൂക്കിലെ അനാഥ – അഗതി മന്ദിരങ്ങൾ,വൃദ്ധസദനങ്ങൾ,കോൺവെന്റുകൾ എന്നിവിടങ്ങളിലേക്ക് അനുവദിച്ച സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകൾ ഇനിയും കൈപ്പറ്റിയിട്ടില്ലാത്ത സ്ഥാപനങ്ങൾക്കും ഈ സമയ പരിധിയിൽ തൊട്ടടുത്തുള്ള മാവേലി സ്റ്റോറിൽ നിന്നും കിറ്റുകൾ കൈപ്പറ്റാവുന്നതാണെന്നും എംഎൽഎ അറിയിച്ചു.
