കോതമംഗലം: കോതമംഗലം മുനിസിപ്പല്‍ മുന്‍ ചെയര്‍മാന്‍ കറുകടം പാറയ്ക്കല്‍ (അമ്പഴച്ചാലില്‍) പി.പി. ഉതുപ്പാന്‍ (79) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച 10ന് കാരക്കുന്നം സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലില്‍.
കെപിസിസി എക്‌സിക്യൂട്ടീവ് മെമ്പര്‍, കോതമംഗലം ഹൗസിംഗ് സൊസൈറ്റി പ്രസിഡന്റ്, എറണാകുളം ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, കോതമംഗലം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ പ്രസിഡന്റ്, കോതമംഗലം കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ്, മാതിരപ്പിള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിരുന്നു.
ഭാര്യ: മേരിക്കുട്ടി ഉതുപ്പാന്‍ (പെരുവ കാരിക്കോട് തെക്കേല്‍ കുടുംബാംഗം). മക്കള്‍: എല്‍ദോസ് പി ഉതുപ്പാന്‍ ( ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് – യുണിമണി), വിനീത പി ഉതുപ്പാന്‍ (കാര്‍ഷിക വികസന ബാങ്ക് കോതമംഗലം). മരുമക്കള്‍: ഡോ. ശ്രേയസ് ജോര്‍ജ് (അല്ലപ്ര കിഴുക്കുമശേരി കുടുംബാംഗം), പ്രൊഫ.ഹാരി ബെന്നി, കായിക വിഭാഗം മേധാവി,എം.എ കോളേജ് കോതമംഗലം,(പൈങ്ങോട്ടൂര്‍ ചെട്ടിയാംകുടിയില്‍ കുടുംബാംഗം).






















































