കോതമംഗലം : ഫയർ ആന്റ് റെസ്ക്യൂ എറണാകുളം റീജിയണൽ കായികമേള കോതമംഗലം എം എ കോളേജ് ഗ്രൗണ്ടിൽ ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു.ചടങ്ങിൽ ഫയർ ആന്റ് റെസ്ക്യൂ എറണാകുളം റീജിയണൽ ഫയർ ഓഫീസർ ജെ എസ് സുജിത് കുമാർ,എറണാകുളം ജില്ലാ ഓഫീസർ കെ ഹരികുമാർ,കോതമംഗലം നിലയ മേധാവി എ മനു എന്നിവർ സന്നിഹിതരായിരുന്നു.താനൂർ ബോട്ടപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചു.എറണാകുളം,ഇടുക്കി ജില്ലകളിൽ നിന്നായി ഇരുന്നുറ്റി അമ്പതോളം പേർ പങ്കെടുക്കുന്ന കായികമേള നാളെ(10/05/2023) വൈകുന്നേരത്തോടെ സമാപിക്കുന്നതാണ്.
