കോതമംഗലം : ഫയർ & റെസ്ക്യൂ സർവ്വീസ് എറണാകുളം മേഘലയുടെ ആഭിമുഖ്യത്തിൽ കോതമംഗലം മാർ അത്താനേഷ്യസ് കോളേജ് ഗ്രൗണ്ടിൽ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ചടങ്ങിൽ മുൻസിപ്പൽ വൈസ് ചെയർപെഴ്സൺ സിന്ധു ഗണേശൻ,വാർഡ് കൗൺസിലർ എ ജി ജോർജ്ജ്,ഫയർ & റെസ്ക്യൂ ഡിവിഷണൽ ഫയർ ഓഫീസർ ജോജി എ എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
