Connect with us

Hi, what are you looking for?

CHUTTUVATTOM

“കരകവിഞ്ഞൊഴുകും കരുണയിൻ കരങ്ങൾ” പാടാൻ കുര്യാക്കോസ് അച്ചൻ ഇനിയില്ല; ഫാ. കുര്യാക്കോസ് കച്ചിറമറ്റം വിടവാങ്ങി.

കോതമംഗലം: കോതമംഗലം രൂപതാ വൈദികനും പ്രശസ്ത ഗായകനും മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്സ് സ്ഥാപകനുമായ ഫാ. കുര്യാക്കോസ് കച്ചിറമറ്റം (79) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച (25/4) ഉച്ചകഴിഞ്ഞ് രണ്ടിന് മൂവാറ്റുപുഴ ഹോളി മാഗി പള്ളിയിൽ. വെള്ളിയാഴ്ച ഉച്ചക്ക് എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. കാരക്കുന്നം കച്ചിറമറ്റം കുര്യന്റെയും കുഞ്ഞമ്മയുടെയും മൂത്തമകനായ ഫാ. കുര്യാക്കോസ് മംഗലാപുരം സെമിനാരിയിൽ പഠനം പൂർത്തിയാക്കി 1967 ൽ വൈദികനായി. തുടർന്ന് കോതമംഗലം കത്തീഡ്രലിൽ അസേന്തിയായി സേവനമനുഷ്ഠിച്ചു. തുടർന്ന് മച്ചിപ്ലാവ് -ഇരുമ്പുപാലം, കല്ലാർകുട്ടി- ആയിരമേക്കർ, നാടുകാണി, മൂവാറ്റുപുഴ, മുടവൂർ, ഊന്നുകൽ, മീങ്കുന്നം, നെടിയകാട്, മാറാടി, വെളിയേൽച്ചാൽ, കാവക്കാട്, കല്ലാനിക്കൽ, വാഴപ്പിള്ളി ഈസ്റ്റ്, ആനിക്കാട്, കടവൂർ, രണ്ടാർ തുടങ്ങിയ പള്ളികളിൽ വികാരിയായി ശുശ്രൂഷ നിർവഹിച്ചു. മുവാറ്റുപുഴ നിർമല കോളേജ് ബർസാറായും, കെ. എം. ജോർജ്ജ് മെമ്മോറിയൽ ഐ. റ്റി. സി. യുടെ സ്ഥാപക ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മുവാറ്റുപുഴ,രണ്ടാർ പള്ളിയുടെ വികാരിയായി സേവനമനുഷ്ഠിച്ചതിനുശേഷമാണ് അദ്ദേഹം വാഴപ്പിള്ളി പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചത്. രൂപതയുടെ അസിസ്റ്റന്റ് ക്വയർ മാസ്റ്ററായും, ക്വയർ മാസ്റ്ററായും ദീർഘകാലം സേവനം ചെയ്തു. നല്ലൊരു സംഗീതജ്ഞനും സംഘാടകനും കലാകാരനായ അച്ചന്റെ ദീർഘവീക്ഷണത്തിൽ നിന്ന് രൂപപ്പെട്ടതാണ് മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്സും, മ്യൂസിക് സ്കൂളും. പ്രശസ്ത പിന്നണി ഗായിക റിമി ടോമി ഉൾപ്പെടെയുള്ളവരെ ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് കൈപിടിച്ചു ഉയർത്തിയതിൽ കുര്യാക്കോസ് അച്ചനും,മുവാറ്റുപുഴ ഏഞ്ചൽ വോയ്‌സിനും പ്രധാന പങ്കുണ്ട്. അതുപോലെ കേരളത്തിലെ വലിയ ആകർഷണമായ മീങ്കുന്നം പിയാത്തയും, ആനിക്കാട് സ്റ്റാർ ഓഫ് ബത്‌ലഹേമും അച്ചന്റെ ഭാവനയുടെ പ്രകടമായ ആവിഷ്കാരങ്ങളാണ്.

സഹോദരങ്ങൾ: ജോൺ കുര്യൻ മുംബൈ, സിസ്റ്റർ ജിയോ എം സ് ജെ (പ്രൊവിൻഷ്യൽ ഹൗസ് കോതമംഗലം), ഗ്രേസി ആന്റണി ചാത്തംകണ്ടം, ജോളി ലോനപ്പൻ പാലാരിവട്ടം, പ്രിൻസി സോജൻ പുളിക്കൽ യു. സ്. എ, പരേതരായ ലീലാമ്മ ലാസറസ് കുളങ്ങര, സണ്ണി കുര്യാക്കോസ് ഇടപ്പള്ളി, ജോയി കുര്യൻ മുംബൈ,ജോർജ് കുര്യൻ പെരിന്തൽമണ്ണ.

You May Also Like

CHUTTUVATTOM

സൗദി :  മുവ്വാറ്റുപുഴ സ്വദേശി ഷമീർ അലിയാരാണ് മരിച്ചത്. വാഹനവും ഫോണും ലാപ്ടോപും പണവുമെല്ലാം നഷ്ടമായിട്ടുണ്ട്. മോഷ്ടാക്കളുടെ ആക്രമണമാണെന്നാണ് സംശയം. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ജോലി കഴിഞ്ഞ്...

EDITORS CHOICE

കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി പൂവുകൾ കൊണ്ട് 25 അടി വലിപ്പമുള്ള അദ്ദേഹത്തിന്റെ പുഷ്‌പ്പ ചിത്രം നിര്‍മിച്ചിരിക്കുകയാണ് പ്രശസ്ത ശിൽപ്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ....

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...

CRIME

മുവാറ്റുപുഴ : മർദനമേറ്റ് വയോധികൻ മരിച്ച കേസിൽ വളർത്തു മകൻ റിമാൻറിൽ. മുവാറ്റുപുഴ മുടവൂർ തുരിശ്കോളനിക്ക് സമീപം ആനകുത്തിയിൽ ഭാസ്കരൻ (80) ആണ് വളർത്ത് മകന്‍റെ മർദനത്തെ തുടർന്ന് മരിച്ചത്. കേസ് രജിസ്റ്റർ...

CRIME

മുവാറ്റുപുഴ : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഐരാപുരം കുഴൂർ കുന്നുകുരുടി ഭാഗത്ത് പാറത്തട്ടയിൽ വീട്ടിൽ മനു (23) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ...

CRIME

മുവാറ്റുപുഴ : മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ. മുവാറ്റുപുഴ റാക്കാട് മലഞ്ചരക്ക് കട കുത്തിതുറന്ന് മോഷണം നടത്തിയ മഴുവനൂർ മംഗലത്തുനട ഭാഗത്ത്‌ വാരിക്കാട്ടിൽ വീട്ടിൽ ഷിജു രാജപ്പൻ (42), വെങ്ങോല ചിറപ്പുള്ളി വീട്ടിൽ താഹിർ...

EDITORS CHOICE

കോതമംഗലം :പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി ഡോ. ഡയാന ആൻ ഐസക്.തന്റെ നാലാം വയസിൽ മനസ്സിൽ മുളപൊട്ടിയ ആഗ്രഹ ത്തിന്റെ പൂർത്തികരണംകൂടിയാണ്...

CRIME

മുവാറ്റുപുഴ : തൃക്കളത്തൂർ പള്ളിക്കാവിൽ ശീവേലി തിടമ്പും മറ്റും മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. ആസ്സാം നാഗോൺ ജില്ലയിൽ ഡിംഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സാദിക്കുൽ ഇസ്ലാം (26) നെയാണ് മുവാറ്റുപുഴ പോലീസ്...

EDITORS CHOICE

കൊച്ചി :മലയാളത്തിൻ്റെ കവി കുഞ്ഞുണ്ണി മാഷിന്റെ മണൽ ശില്പമൊരുക്കി പ്രശസ്ത ശിൽപ്പി ഡാവിഞ്ചി സുരേഷ്. തൃശൂർ കഴിമ്പ്രം ബീച്ച് സ്വപ്നതീരത്താണ് കുഞ്ഞുണ്ണി മാഷിന്റെ ശില്പം ഒരുക്കിയിരിക്കുന്നത്.കഴിമ്പ്രം ബീച്ച് ഫെസ്റ്റിന് മുന്നോടിയായി നടന്ന സാഹിത്യസദസ്സില്‍...

error: Content is protected !!