കോതമംഗലം : ഫാ.അരുൺ വലിയതാഴത്ത് കേരള ലേബർ മൂവ്മെൻറ് സോണൽ ഡയറക്ടറായി നിയമിതനായി. കേരള ലേബർ മൂവ്മെൻ്റ് എറണാകുളം സോണൽ ഡയറക്ടറായി കോതമംഗലം രൂപത വൈദീകനും കേരള ലേബർ മൂവ്മെൻറ് രൂപത ഡയറക്ടറുമായ ഫാ. അരുൺ വലിയതാഴത്തിനെ കേരള കാത്തലിക് ബിഷപ്പ്സ് കൗൺസിൽ കമ്മീഷൻ ഫോർ ലേബർ ആൻറ് മൈഗ്രൻ്റ് ചെയർമാൻ ബിഷപ്പ് മാർ. അലക്സ് വടക്കുംതല നിയമിച്ചു. മൂന്നു വർഷത്തേക്കാണ് നിയമനം. മധ്യകേരളത്തിലെ എറണാകുളം-അങ്കമാലി അതിരൂപതയും കൊച്ചി ,വരാപ്പുഴ , കോതമംഗലം, ആലപ്പുഴ ,മൂവാറ്റുപുഴ , ,ഇടുക്കി എന്നീ രൂപതകളുമാണ് എറണാകുളം സോണിൽ ഉൾപ്പെടുന്നത്.
പൈങ്ങോട്ടൂർ ഇടവക വലിയതാഴത്ത് ജോയി സെബാസ്റ്റ്യൻ – കൊച്ചുത്രേസ്യ ജോസഫ് ദമ്പതികളുടെ മകനായ ഫാ. അരുൺ 2012- ലാണ് കോതമംഗലം രൂപതയിൽ നിന്നും വൈദികപട്ടം സ്വീകരിച്ചത്. തുടർന്ന് നാഗപ്പുഴ, കരിമണ്ണൂർ, കാളിയാർ, കോതമംഗലം കത്തീഡ്രൽ എന്നീ ഇടവകകളിൽ അസിസ്റ്റൻറ് വികാരിയായി സേവനം ചെയ്തു. ഫാമിലി അപ്പോസ്റ്റോലേറ്റ്, മാതൃവേദി, പിതൃവേദി, പ്രോലൈഫ്, കേരള ലേബർ മൂവ്മെൻറ്, കുടുംബ കൂട്ടായ്മ, നിർമല മാട്രിമോണി തുടങ്ങിയ വിവിധ മേഖലകളിൽ ആറു വർഷക്കാലം ഡയറക്ടറായി സേവനമനുഷ്ഠിച്ചു.
കോതമംഗലം രൂപത കേരള ലേബർ മൂവ്മെൻറ് ഡയറക്ടറായും കീരംപാറ ഇടവക വികാരിയായും സേവനം ചെയ്തുവരവെയാണ് പുതിയ നിയമനം ലഭിച്ചിരിക്കുന്നത്. മികച്ച സംഘാടകനും ആത്മീയ പ്രഭാഷകനുമായ ഫാ.അരുൺ കേരള ലേബർ മൂവ്മെൻറ് വഴി നടത്തിയ പ്രശംസനീയമായ നിരവധി പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിട്ടാണ് പുതിയ നിയമനം ലഭിച്ചിരിക്കുന്നത്. തൻ്റെ പുതിയ സ്ഥാന ലപ്തിയിൽ സന്തോഷം ഉണ്ടന്നും സഭ തന്നെ ഏൽപിച്ചിരിക്കുന്ന ഉത്തരവാദിത്വം ദൈവഹിതപ്രകാരം നിറവേറ്റുമെന്നും ഫാ .അരുൺ പറഞ്ഞു.