പെരുമ്പാവൂർ: പ്രവാസികൾക്ക് മരുന്നും, മറ്റു കോറിയർ സാധനങ്ങളും അയക്കുന്നതിന് ആശ്വാസമായി എക്സ്പ്രസ് വേൾഡ് ഹബ്. കേരളത്തിനുള്ളിൽ എവിടെ നിന്നും ഫ്രീ പിക്ക് അപ്പ് ആൻഡ് ഡെലിവേറിയോടെ 50 ശതമാനം വരെ ഇളവോടെ വിദേശത്തേക്ക് സാധനങ്ങൾ എക്സ്പ്രസ് വേൾഡ് ഹബ് വഴി അയക്കാം. എക്സ്പ്രസ് വേൾഡ് ഹബിന്റെ ഈസ്റ്റ് , എറണാകുളം ബുക്കിങ് ഓഫീസ് പെരുമ്പാവൂരിൽ പ്രവർത്തനമരംഭിച്ചിരിക്കുകയാണ്. ലളിതമായി നടന്ന ചടങ്ങിൽ ബ്രാഞ്ച് മാനേജർ പ്രശാന്തിന്റെ മാതാപിതാക്കൾ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
മാനേജിംഗ് ഡയറക്ടർ ജ്യോതി ആദർശ്, ജനറൽ മാനേജർ ആദർശ് വേണുഗോപാൽ എന്നിവർ ആശംസകൾ അറിയിച്ചു. കൊറോണ കാലത്ത് പ്രവാസികൾക്ക് കോറിയർ അയക്കുന്നതിന് ആശ്വാസമാകുകയാണ് എക്സ്പ്രസ് വോൾഡ് ഹബ് ആൻഡ് കാർഗോ.