Connect with us

Hi, what are you looking for?

CRIME

യൂറോപ്പിൽ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിൽ ഊന്നുകൽ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു

കോതമംഗലം : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കർണാടക ബംഗലൂരു കമ്മനഹള്ളി ഇത്തിയൽ പരേൽ വീട്ടിൽ ജോസ് വർഗീസ് (45) നെയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്. ഊന്നുകൽ കുട്ടമംഗലം പിറക്കുന്നം സ്വദേശിയായ യുവാവിനും സുഹൃത്തുക്കൾക്കും യൂറോപ്പിൽ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇപ്പോൾ അറസ്റ്റിലായ ജോസിന്‍റെയും മറ്റ് നാല് പ്രതികളുടെയും ബാങ്ക് അക്കൗണ്ടിലേക്ക് പലപ്പോഴായി 400000 രൂപയാണ് കൈമാറ്റം ചെയ്ത് വാങ്ങിയത്. പണം വാങ്ങിയ ശേഷം ജോലി തരപ്പെടുത്തി കൊടുക്കാതെയും, പണം തിരിച്ചു നൽകാതെയും കബളിപ്പിക്കുകയായിരുന്നു. അന്വേഷണ സംഘത്തിൽ എസ്.ഐ കെ.പി.സിദ്ധിഖ്, എ.എസ്.ഐ പി.എ.സുധീഷ്, സി.പി.ഒ പി.എൻ.ആസാദ് എന്നിവരാണ് ഉണ്ടായിരുന്നത്.

You May Also Like

CRIME

കോതമംഗലം : വീടിൻ്റെ സിറ്റൗട്ടിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചയാൾ അറസ്റ്റിൽ. കാലാമ്പൂർ വാരാപ്പിള്ളി മാലിൻ ബേബി കുര്യാക്കോസ് (66)നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ 21 ന് പകൽ 11...

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം : കോതമംഗലം പോലീസ് സ്റ്റേഷന് വ്യാജ ബോംബ് ഭീഷണി. സംഭവത്തിൽ കോതമംഗലം ചെറുവട്ടൂർ സ്വദേശി ഹനീഫ് പിടിയിലായി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. വെള്ളി രാവിലെ 10 മണിയോടെ തിരുവനന്തപുരം കൺട്രോൾ റൂമിലേക്കാണ്...

CRIME

കോതമംഗലം: അനാശാസ്യ കേന്ദ്രത്തിൽ പരിശോധന നാല് പേർ അറസ്റ്റിൽ. തൃക്കാരിയൂർ നാഗഞ്ചേരി പള്ളിയ്ക്ക് സമീപം താമരക്കുടിയിൽ വീട്ടിൽ എൽദോസ് (44), ഇടപ്പള്ളി വെണ്ണല ആലിൻചുവട് സെന്റ് മേരീസ് പള്ളിയ്ക്ക് സമീപം പൊരുവേലിൽ വീട്ടിൽ...