കോതമംഗലം : എറണാകുളം റൂറൽ അഡിഷണൽ പിയായി കെ എം ജിജിമോൻ ചുമതലയേറ്റു. 1995 ൽ കേരള പോലീസിൽ സബ് ഇൻസ്‌പെക്ടർ ആയി സർവീസിൽ പ്രവേശിച്ച ജിജിമോൻ, ആലുവ പുത്തൻകുരിശ്, കല്ലൂർക്കാട്, കോട്ടപ്പടി , കോതമംഗലം, ചെങ്ങമനാട്, വരാപ്പുഴ, കൊച്ചിൻ ഹാർബർ, ആലപ്പുഴ നോർത്ത്, തിരുവനന്തപുരം പേട്ട എന്നിവിടങ്ങളിൽ സബ് ഇൻസ്‌പെക്ടറായും പുത്തൻകുരിശ്, കണ്ണൂർ പേരാവൂർ, കട്ടപ്പന, കളമശ്ശേരി, തൊടുപുഴ എന്നിവിടങ്ങളിൽസർക്കിൾ ഇൻസ്‌പെക്ടർ ആയും മുവാറ്റുപുഴ,ചാലക്കുടി,കാഞ്ഞിരപ്പള്ളി, കട്ടപ്പന, പെരുമ്പാവൂർ , എറണാകുളം റയിൽവേ, ക്രൈം ഡിറ്റാച്ച്മെന്റ്, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം എന്നിവിടങ്ങളിൽ ഡി വൈ എസ് പി ആയും എയർപോർട്ട്, തൃക്കാക്കര എന്നിവിടങ്ങളിൽ അസിസ്റ്റന്റ് കമ്മിഷണർ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
അഞ്ച് വർഷം കേന്ദ്ര സേനയിൽ സേവനം അനുഷ്ഠിച്ചു. പ്രധാനമന്ത്രിയുടെ സുരക്ഷ ഡ്യൂട്ടിയും പഞ്ചാബിൽ തീവ്രവാദ സ്കോഡിലും സേവനം ചെയ്തിട്ടുണ്ട്, പ്രമാദമായ ജിഷ കൊലക്കേസും കൊടകര കേസും അന്വേഷിച്ചത് ഇദ്ദേഹം ആണ്. ഇപ്പോൾ എറണാകുളം ക്രൈം ബ്രാഞ്ചിൽ നിന്നാണ് എറണാകുളം റൂറൽ അഡിഷണൽ എസ് പി ആയി കഴിഞ്ഞ തിങ്കളാഴ്ച്ച മുതൽ ചുമതലയേറ്റത്. കവളങ്ങാട് ഊന്നുകൽ സ്വദേശിയായ കൊടക്കല്ലിൽ വീട്ടിൽ ജിജിമോൻ ഇപ്പോൾ താമസിക്കുന്നത് കുറുപ്പംപടി പട്ടാലിൽ ആണ്.